തിരുവനന്തപുരം : തെരഞ്ഞെടുപ്പ് ദിവസം ഇഎംസിസി ഉടമയുടെ കാര്‍ കത്തിക്കാന്‍ ശ്രമിച്ചു എന്ന പരാതി സംബന്ധിച്ച് പോലീസിനെതിരേ ആരോപണവുമായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. ഇഎംസിസി ഉടമയും സ്ഥാനാര്‍ഥിയുമായി ഷിജു വര്‍ഗീസിന്റെ കാറ് കത്തിക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തില്‍ പോലീസ് നടത്തുന്ന അന്വേഷണം സംബന്ധിച്ചാണ് മന്ത്രിയുടെ ആരോപണം.
കാര്‍ കത്തിക്കാന്‍ ശ്രമിച്ച ആളുടെ തിരക്കഥയ്ക്ക് അനുസരിച്ചാണ് പോലീസിന്റെ എഫ്‌ഐആര്‍ എന്ന് മന്ത്രി ആരോപിച്ചു. കാറ് കത്തിക്കല്‍ സംഭവവുമായി ബന്ധപ്പെട്ട് വലിയ ഗൂഢാലോചനയാണ് നടന്നിട്ടുള്ളത്. എന്നാല്‍ ആ ഗൂഢാലോചന വിജയിച്ചില്ല. സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുകയും ഗൂഢാലോചന വെളിച്ചത്ത് കൊണ്ടുവരികയും ചെയ്യണം. പ്രതിയെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചതിനു ശേഷം ഉണ്ടായ സംഭവങ്ങളെക്കുറിച്ച് പ്രത്യേക പോലീസ് സംഘം അന്വേഷിക്കണമെന്നാണ് ആവശ്യമെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.