റാന്നി : ഓടികൊണ്ടിരുന്ന കാറിൽ തീ പിടിച്ച് കത്തി . അപകട സമയത്ത് ഡ്രൈവർ മാത്രമാണ് കാറിലുണ്ടായിരുന്നത്. അതിനാൽ ആർക്കും തന്നെ പരിക്കേറ്റില്ല. ഇന്നു രാവിലെ പത്തോടെ വയലത്തല പള്ളിക്ക് സമീപമാണ് അപകടം വള്ളംകുളം സ്വദേശി റോയി ചാക്കോയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. ബന്ധുക്കളെ മരണ വീട്ടിലെത്തിച്ച ശേഷം വർക്ക് ഷോപ്പിലേക്ക് പോകും വഴിയാണ് അപകടം. തീ കണ്ട് വഴിയാത്രക്കാർ അറിയിച്ചതനുസരിച്ച് കാർ നിർത്തി ബോണറ്റ് തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീടുള്ള ശ്രമത്തിനിടയിൽ ബോണറ്റ് ഉയർത്തിയെങ്കിലും തീ ആളിക്കത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും റാന്നിയിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്നാണ് തീ അണച്ചത്.
ഓടി കൊണ്ടിരുന്ന കാറിന് തീ പിടിച്ചു
RECENT NEWS
Advertisment