റാന്നി : റോഡു മുറിച്ചു കടക്കുന്നതിനിടയില്‍ കാറിടിച്ചു വയോധികയ്ക്കു പരുക്ക്. പരുക്കേറ്റ കച്ചേരിത്തടം കാടത്തില്‍ വിജയമ്മ(65) റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരക്കേറിയ പെരുമ്പുഴ ബസ് സ്റ്റാന്‍ഡിന് സമീപം ആയിരുന്നു സംഭവം.
പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാത മുറിച്ചു കടന്നു വന്ന വയോധികയെ മുണ്ടപ്പുഴ റോഡില്‍ നിന്നും വന്ന കാര്‍ ഇട്ടിയപ്പാറ ഭാഗത്തേക്കു തിരിയുന്നതിനിടയില്‍ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണുപോയ വൃദ്ധയുടെ ബോധം നഷ്ടപ്പെട്ടു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് വൃദ്ധയെ ആശുപത്രിയിലെത്തിക്കുന്നതിന് സഹായമായത്.