കോമളം പാലത്തില്‍ അടിഞ്ഞുകൂടിയ മരങ്ങളും മുളയും നീക്കം ചെയ്യാന്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മണിമലയാറിന്റെ നീരൊഴുക്ക് പുനസ്ഥാപിക്കുന്ന നടപടികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ആരംഭിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ അപ്രോച്ച് റോഡ് ഒലിച്ചുപോയ തിരുവല്ല പുറമറ്റം കോമളം പാലത്തിന് അടിയില്‍ അടിഞ്ഞുകൂടിയ മരങ്ങള്‍ ഉള്‍പ്പെടെയുള്ളവ നീക്കം ചെയ്യുന്ന പ്രവര്‍ത്തി വിലയിരുത്തി സംസാരിക്കുകയായിരുന്നു കളക്ടര്‍.

പാലത്തിന്റെ അടിഭാഗത്തായി ശക്തമായ മഴയെത്തുടര്‍ന്ന് മണിമലയാറില്‍ നിന്ന് ക്രമാതീതമായി ഒഴുകിയെത്തിയ മരങ്ങളും, മണലും പാറയും മറ്റ് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയതിനാല്‍ നീരൊഴുക്കിനെ ബാധിച്ചിരുന്നു. ഇത് അടിയന്തരമായി നീക്കം ചെയ്യാന്‍ ജില്ലയുടെ ചുമതലയുള്ള ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌ നിര്‍ദേശം നല്‍കിയിരുന്നു. ഫയര്‍ഫോഴ്സ്, മൈനര്‍ ഇറിഗേഷന്‍, പി.ഡബ്ല്യൂ.ഡി എന്നിവയുടെ നേതൃത്വത്തിലാണ് തടസങ്ങള്‍ നീക്കം ചെയ്യുന്നത്.

മഴക്കെടുതിയില്‍ സജീവമായ പ്രവര്‍ത്തനങ്ങളാണ് എല്ലാ വകുപ്പുകളും ജില്ലയില്‍ നടത്തുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ആളപായമില്ലാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനും സാധിച്ചിരുന്നു. ഇനിയുള്ള ദിവസങ്ങളില്‍ മഴമുന്നറിപ്പ് തുടരുന്ന സാഹചര്യത്തില്‍ നദികളുടെ നീരൊഴുക്ക് തടസമില്ലാതെ സുഗമമാക്കേണ്ടതുണ്ട്. ആ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കല്ലൂപ്പാറ – പുറമറ്റം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോമളം പാലത്തിന്റെ തുരുത്തിക്കാട് ഭാഗത്തേക്കുള്ള കരയില്‍ 60 മീറ്ററോളം വരുന്ന അപ്രോച്ച് റോഡ് ഉള്‍പ്പെടെയുള്ള ഭാഗമാണ് ഒഴുക്കില്‍പ്പെട്ടുപോയത്.

കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂസണ്‍ തോംസണ്‍, പുറമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബി, മല്ലപ്പള്ളി തഹസില്‍ദാര്‍ എം.ടി ജെയിംസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഷിബു തോമസ്, വര്‍ഗീസ് മാത്യു, ഡി.അജയന്‍, കല്ലൂപ്പാറ വില്ലേജ് ഓഫീസര്‍ ദിവ്യ കോശി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...