തിരുവാഭരണപാതയില്‍ പാലത്തിന്റെ കോണ്‍ക്രീറ്റ് തകര്‍ന്ന് അപകടാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : തിരുവാഭരണപാതയില്‍ പാലത്തിന്റെ കോണ്‍ക്രീറ്റ് തകര്‍ന്ന് അപകടാവസ്ഥയില്‍. പേങ്ങാട്ടുകടവ് പാലത്തിന്റെ കോണ്‍ക്രീറ്റ് തകര്‍ന്ന് കമ്പി പുറത്തായി. പുനരുദ്ധാരണം നടത്തിയില്ലെങ്കില്‍ പാലം അപകടത്തില്‍പ്പെടാന്‍ സാധ്യതയേറെയാണ്. പമ്പാനദിയ്ക്ക് കുറച്ചു മുകളിലായി കല്ലാറിനു കുറുകെയാണ് ചെറിയ പാലം നിര്‍മ്മിച്ചത്. പാലത്തിന്റെ വടശേരിക്കര ഭാഗത്താണ് തകര്‍ച്ച നേരിട്ടിരിക്കുന്നത്.

അപ്രോച്ച് റോഡ് പാലവുമായി ചേരുന്നിടത്തെ കോണ്‍ക്രീറ്റ് പൊളിഞ്ഞു കമ്പി പുറത്തായ നിലയിലാണ് പാലം.മൂന്നു വര്‍ഷം മുമ്പ് ഇടക്കുളം വടശേരിക്കര തിരുവാഭരണ പാതയില്‍ പേങ്ങാട്ടുകടവില്‍ നിര്‍മ്മിച്ചതാണ് പാലം. തിരുവാഭരണ ഘോഷയാത്ര സുഗമമായി നദി കുറുകെ കടക്കുന്നതിനായി നിര്‍മ്മിച്ച പാലത്തില്‍ ചെറിയ വാഹനങ്ങള്‍ക്ക് കടന്നു പോകാനുള്ള വീതി മാത്രമേയുള്ളു.

ഇതില്‍ വടശേരിക്കര ഭാഗത്തെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം ഇതുവരെയും നടന്നിട്ടില്ല. കോണ്‍ക്രീറ്റ് ഇളകി കമ്പി തെളിഞ്ഞിരിക്കുന്ന പാലത്തിനു മുകളിലൂടാണ് വാഹനങ്ങള്‍ കടന്നു പോകുന്നത്. ഇത് പാലത്തിന്റെ ബലക്ഷയം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...