ദുരിതാശ്വാസ ക്യാമ്പുകളും പ്രശ്നബാധിത മേഖലകളും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ സന്ദര്‍ശിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : മഴ കനക്കുന്നതോടെ മണ്ണിടിച്ചില്‍ സാധ്യതയുള്ള പെരുനാട് പഞ്ചായത്തിലെ കിഴക്കന്‍ മേഖലയിലെ വിവിധ പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും പ്രശ്നബാധിത മേഖലകളും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.

പെരുനാട് പഞ്ചായത്തിലെ ഉള്‍പ്രദേശമായ മണക്കയം ബിമ്മരത്ത് മണ്ണിടിച്ചില്‍ സാധ്യത കൂടുതല്‍ ഉള്ളതിനാല്‍ അവിടെയുള്ള 21 കുടുംബങ്ങളിലെ 83 ആളുകളെ ബിമ്മരം കമ്മ്യൂണിറ്റി ഹാളിലേക്ക് ഉടന്‍തന്നെ മാറ്റി പാര്‍പ്പിക്കാനും, ഭക്ഷണവും, കുടിവെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുവാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ഇവിടേക്ക് ഒരു സിവില്‍ പോലീസ് ഉദ്യോഗസ്ഥന്റെ സേവനം ഉറപ്പാക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കി. കമ്മ്യൂണിറ്റി ഹാളില്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യാനുള്ള സൗകര്യങ്ങളും, അവശ്യത്തിന് മരുന്നുകളും, പകര്‍ച്ചവ്യാധി പ്രതിരോധമരുന്നുകളും ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ഡെപ്യൂട്ടി കളക്ടര്‍ രാജലക്ഷ്മി, തഹസീല്‍ദാര്‍ നവീന്‍ ബാബു, റോബിന്‍ കെ. തോമസ് തുടങ്ങി വിവിധ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...