ഇടുക്കി : ശക്തമായ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകിപ്പോയി. കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളെ കാണാതായി. ഇന്ന് വൈകിട്ട് ഇടുക്കി ഏലപ്പാറ-വാഗമണ്‍ റൂട്ടില്‍ നല്ലതണ്ണി പാലത്തിനടുത്തായിരുന്നു സംഭവം. പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലേക്ക് വാഹനം ഒഴുകിപ്പോയെന്ന് സംശയിക്കുന്നു. രണ്ട് യുവാക്കള്‍ കാറിലുണ്ടായിരുന്നു. അഗ്നിശമന സേനയും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. കനത്ത മഴ മൂലം തെരച്ചില്‍ നിര്‍ത്തി. അഗ്നിശമനസേന രാവിലെ തെരച്ചില്‍ പുനരാരംഭിക്കും.
മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകിപ്പോയി ; കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളെ കാണാതായി
RECENT NEWS
Advertisment