മൊബൈൽ ക്ലിനിക്കായി രജിസ്റ്റർ ചെയ്ത കാരവൻ പിടികൂടി പിഴയിട്ടു

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര : നികുതി വെട്ടിക്കാനായി മൊബൈല്‍ ക്ളിനിക്ക് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത കാരവന്‍ ശാസ്താമുകളിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. കഴിഞ്ഞ വര്‍ഷം ജൂണില്‍ കൊട്ടാരക്കരയില്‍ രജിസ്റ്റര്‍ ചെയ്തതാണ് കാരവന്‍. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഷാജി മാധവന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഭരത്ചന്ദ്രന്‍, കെ.എം. രാജേഷ്, നജീബ്, ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടികൂടിയത്.

പെര്‍മിറ്റ് ലംഘനത്തിന് 7,500 രൂപയും രൂപമാറ്റം വരുത്തിയതിന് 5,000 രൂപയും നികുതി വെട്ടിപ്പിന് 40,000 രൂപയും പിഴ ഈടാക്കി. ഈ കാരവന്‍ ഇനി മൊബൈല്‍ ക്ലിനിക്കായല്ലാതെ ഉപയോഗിച്ചാല്‍ രജിസ്ടേഷന്‍ റദ്ദാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അന്യസംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കാരവന്‍ മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...