കരുതലും കൈതാങ്ങും ; പരാതികള്‍ ഡിസംബര്‍ ആറ് വരെ സമര്‍പ്പിക്കാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ ഡിസംബര്‍ ഒമ്പത് മുതല്‍ 17 വരെ നടക്കുന്ന കരുതലും കൈത്താങ്ങും’ താലൂക്ക്തല പൊതുജന അദാലത്തിലേയ്ക്കുള്ള പരാതികള്‍ ഡിസംബര്‍ ആറുവരെ സമര്‍പ്പിക്കാം. https://karuthal.kerala.gov.in എന്ന വെബ്സൈറ്റില്‍ ഒറ്റതവണ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി വ്യക്തിഗത ലോഗിന്‍ ചെയ്തു പരാതി സമര്‍പ്പിക്കാം. അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങള്‍, പരാതി സമര്‍പ്പിക്കാനുള്ള നടപടിക്രമം, സമര്‍പ്പിച്ച പരാതിയുടെ തല്‍സ്ഥിതി അറിയാനുള്ള സൗകര്യം തുടങ്ങിയവ വൈബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം അക്ഷയകേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളിലായും പരാതി സമര്‍പ്പിക്കാം.
മന്ത്രിമാരായ വീണാ ജോര്‍ജും പി. രാജീവും അദാലത്തുകള്‍ക്ക് നേതൃത്വം നല്‍കും.
താലൂക്ക്, തീയതി, വേദി എന്ന ക്രമത്തില്‍ ചുവടെ. കോഴഞ്ചേരി, ഡിസംബര്‍ ഒമ്പത്, റോയല്‍ ഓഡിറ്റോറിയം പത്തനംതിട്ട. മല്ലപ്പളളി, ഡിസംബര്‍ 10, സെന്റ് ജോണ്‍സ് ബഥനി ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയം, മല്ലപ്പളളി. അടൂര്‍, ഡിസംബര്‍ 12, സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പാരിഷ് ഹാള്‍, കണ്ണംകോട്, അടൂര്‍.
റാന്നി, ഡിസംബര്‍ 13, വളയനാട് ഓഡിറ്റോറിയം, റാന്നി. തിരുവല്ല, ഡിസംബര്‍ 16, ശ്രീഭദ്രാ ഓഡിറ്റോറിയം, മുത്തൂര്‍, തിരുവല്ല കോന്നി, ഡിസംബര്‍ 17, രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയം, പ്രമാടം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന വെച്ചൂച്ചിറ സ്വദേശി മരിച്ചു

0
മുക്കൂട്ടുതറ: അസീസി ആശുപത്രിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്...

തിരുവനന്തപുരത്ത് മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം

0
പേട്ട: മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റൽ...

കൈലാസ യാത്രയ്ക്കുള്ള വിസ ലഭിച്ചില്ല ; നേപ്പാൾ ദുരന്തമുഖത്തുനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് അറുപത്തിനാലുകാരിയായ തീർത്ഥാടക

0
കൊല്‍ക്കത്ത: ചൈനീസ് വിസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ നിന്നും...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...