രാജ്യത്തിന്റെ ഭാവി തലമുറയോട് പെരുമാറുന്നതിൽ ജാഗ്രത പാലിക്കണം ; രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ദേശീയ തലസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകളിൽ എൻ.ഡി.എ. സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജെൻസിയെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാൻ സർക്കാരിനാകില്ലെന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി. രാജ്യത്തിന്റെ ഭാവി തലമുറയോട് പെരുമാറുന്നതിൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ‘പ്രധാനമന്ത്രി മോദി, അമിത് ഷാ – ജെൻസിയെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാൻ നിങ്ങൾക്കാകില്ല. ആദ്യം നിങ്ങൾ അവരെ തല്ലിയൊടിച്ചു. ഇപ്പോൾ നിങ്ങൾ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയും അവരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നു. ഇന്ത്യയുടെ ഭാവിയോട് എങ്ങനെ പെരുമാറുന്നു എന്ന കാര്യത്തിൽ കരുതലോടെ ഇരിക്കുക.’- രാഹുൽ ഗാന്ധി പറഞ്ഞു.

നേരത്തെ ദേശീയ തലസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചിരുന്നു. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് രജിസ്റ്റർ ചെയ്ത 13 എഫ്.ഐ.ആറുകൾ പിൻവലിക്കാനാണ് ആഭ്യന്തര വകുപ്പ് അനുമതി നൽകിയത്. എന്നാൽ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്ന കർശന നിബന്ധനയും ഉത്തരവിലുണ്ട്. ജനാധിപത്യപരമായ പ്രതിഷേധിക്കാനുള്ള അവകാശത്തെ സർക്കാർ ബഹുമാനിക്കുന്നുണ്ടെങ്കിലും പ്രതിഷേധത്തിന്റെ മറവിൽ അക്രമം അഴിച്ചുവിടുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്തവരോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ഡൽഹി ആഭ്യന്തര മന്ത്രി ആശിഷ് സൂദ് വ്യക്തമാക്കിയിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള 2,800-ഓളം പേർ പ്രതിഷേധങ്ങളിൽ പങ്കെടുത്തതായി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ നിയമനടപടികൾ തുടരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...