Thursday, May 15, 2025 3:41 pm

തിരുവല്ല യൂണിയനിൽ കരിയർ ഗൈഡൻസ് സെമിനാറും മെറിറ്റ് അവാർഡ് ദാനവും നേതൃസംഗമവും നാളെ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് സെമിനാറും മെറിറ്റ് അവാർഡ് ദാനവും ശാഖാ ഭാരവാഹികളുടെ നേതൃസംഗമവും നാളെ തിരുവല്ല യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 8.30ന് എസ്.എൻ.ഡി.പി.യോഗം വൈദികയോഗത്തിന്റെ നേതൃത്വത്തിൽ ശാന്തിഹവനവും ഗുരുപൂജയും നടക്കും. വൈദികയോഗം രക്ഷാധികാരി ഷാജി ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. 9ന് രജിസ്‌ട്രേഷൻ 9.20ന് ഭദ്രദീപ പ്രകാശനം നടത്തും. തുടർന്ന് കരിയർ ഗൈഡൻസ് പദ്ധതി അവതരണം ശ്രീനാരായണ എംപ്ലോയീസ് ഫോറം ചെയർമാൻ ഷാൻ ഗോപൻ നിർവഹിക്കും.

9.30ന് കരിയർ ഗൈഡൻസ് സെമിനാറിൽ കൊച്ചി ക്യൂബ്സ് കരിയർ കെയർ ഡയറക്ടർ വി.കെ. കൃഷ്‌ണകുമാർ ക്ലാസെടുക്കും. 11.30ന് മെറിറ്റ് അവാർഡ് ദാനം അഡ്വ.മാത്യു ടി.തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി. ബിജു നന്ദിയും പറയും. യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ സംഘടനാ സന്ദേശം നൽകും. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ് മേപ്രാൽ, അനിൽ ചക്രപാണി, സരസൻ ടി.ജെ, മനോജ് ഗോപാൽ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.കെ.രവി, കെ.എൻ. രവീന്ദ്രൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമാ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, കുമാരിസംഘം കോർഡിനേറ്റർ ശോഭ ശശിധരൻ എന്നിവർ സംസാരിക്കും. തുടർന്ന് ഉച്ചഭക്ഷണത്തിനുശേഷം ശാഖായോഗം ഭാരവാഹികളുടെ സംയുക്ത നേതൃസംഗമവും ഉണ്ടായിരിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തൽ ; തഹസിൽദാർ ജി.സുധാകരന്‍റെ മൊഴിയെടുക്കുന്നു

0
ആലപ്പുഴ: തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയെന്ന സിപിഎം നേതാവ് ജി.സുധാകരന്‍റെ വെളിപ്പെടുത്തലിൽ...

പീച്ചി ഡാം റിസർവോയറിൽ കണ്ടെത്തിയ കാട്ടാനക്കുട്ടി ചെരിഞ്ഞു

0
തൃശൂര്‍: തൃശൂർ പീച്ചി ഡാം റിസർവോയറിൽ കണ്ടെത്തിയ കാട്ടാനക്കുട്ടി ചെരിഞ്ഞു. ആനക്കുട്ടിക്ക്...

പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

0
പാലക്കാട്: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ...

ജമ്മു കശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം

0
ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപോരയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ...