പത്തനംതിട്ട: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എ പ്ലസ് ജേതാക്കൾക്കുള്ള അനുമോദന സമ്മേളനവും കരിയർ ഗൈഡൻസ് മോട്ടിവേഷണൽ വെബിനാറും ഗൂഗൾ മീറ്റ് പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിക്കുന്നു.
ആഗസ്റ്റ് 8 ന് വൈകിട്ട് 7 മണിക്ക് ഡിസിസി പ്രസിഡന്റ് ബാബു ജോർജിന്റെ അധ്യക്ഷതയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. കരിയർ എക്‌സ്‌പേർട്ട് വി.ലവകുമാർ (ഡപ്യൂട്ടി ഡയറക്ടർ, ജനറൽ എഡ്യുക്കേഷൻ തിരുവനന്തപുരം) കരിയർ ഗൈഡൻസ് ക്ലാസിന് നേതൃത്ത്വം നൽകും. എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസറും ഫുൾ ബ്രൈറ്റ് സ്‌കോളറുമായ കെ.വി.മനോജ്, പാലക്കാട് മോട്ടിവേഷൻ ക്ലാസ് നയിക്കും.
അർഹരായവർ 6 ന് വൈകിട്ട് 7 ന് മുമ്പായി പേര്, രജിസ്ട്രർ നമ്പർ, വാട്ട്‌സാപ്പ് നമ്പർ എന്നിവ 9446304039 എന്ന നമ്പരിൽ എസ്എംഎസ് ചെയ്യണം. തെരെഞ്ഞെടുത്ത 100 പേർക്ക് വെബിനാർ ലിങ്ക് അയച്ചു കൊടുക്കും.
രജിസ്ട്രർ ചെയ്യുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകളും, ഉപഹാരവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിതരണം ചെയ്യുമെന്ന് ഡിസിസി ജനറൽ സെക്രട്ടറി റോജി പോൾ ഡാനിയേൽ അറിയിച്ചു.