എ പ്ലസ് വിജയികൾക്കുള്ള അനുമോദനവും കരിയർ ഗൈഡൻസ് മോട്ടിവേഷണൽ വെബിനാറും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എ പ്ലസ് ജേതാക്കൾക്കുള്ള അനുമോദന സമ്മേളനവും കരിയർ ഗൈഡൻസ് മോട്ടിവേഷണൽ വെബിനാറും ഗൂഗൾ മീറ്റ് പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിക്കുന്നു.

ആഗസ്റ്റ്‌ 8 ന് വൈകിട്ട് 7 മണിക്ക്  ഡിസിസി പ്രസിഡന്റ് ബാബു ജോർജിന്റെ അധ്യക്ഷതയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. കരിയർ എക്‌സ്‌പേർട്ട് വി.ലവകുമാർ (ഡപ്യൂട്ടി ഡയറക്ടർ, ജനറൽ എഡ്യുക്കേഷൻ തിരുവനന്തപുരം) കരിയർ ഗൈഡൻസ് ക്ലാസിന് നേതൃത്ത്വം നൽകും. എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസറും ഫുൾ ബ്രൈറ്റ് സ്‌കോളറുമായ കെ.വി.മനോജ്, പാലക്കാട് മോട്ടിവേഷൻ ക്ലാസ് നയിക്കും.

അർഹരായവർ 6 ന് വൈകിട്ട് 7 ന് മുമ്പായി പേര്, രജിസ്ട്രർ നമ്പർ, വാട്ട്‌സാപ്പ് നമ്പർ എന്നിവ 9446304039 എന്ന നമ്പരിൽ എസ്എംഎസ് ചെയ്യണം. തെരെഞ്ഞെടുത്ത 100 പേർക്ക് വെബിനാർ ലിങ്ക് അയച്ചു കൊടുക്കും.
രജിസ്ട്രർ ചെയ്യുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകളും, ഉപഹാരവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിതരണം ചെയ്യുമെന്ന് ഡിസിസി ജനറൽ സെക്രട്ടറി റോജി പോൾ ഡാനിയേൽ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...