12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി മസദുള്‍ ഇസ്ലാമിനെയാണ്(39) ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായുള്ള പരിശോധനയില്‍ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ശ്രീനാഥ്.എസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തൃക്കളത്തൂര്‍ സംഗമംപടി ബസ്റ്റോപ്പില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്കിടെ ബാഗുകളുമായി മസദുള്‍ നില്‍ക്കുന്നത് കണ്ട് സംശയമായി. തുടര്‍ന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പന്ത്രണ്ട് പാക്കറ്റുകളിലാക്കി രണ്ട് ബാഗുകളിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

ഓണക്കാലത്തെ ലഹരിവില്‍പന ലക്ഷ്യമിട്ട് ബംഗാളില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ആലുവയില്‍ ട്രെയിന്‍ മാര്‍ഗമിറങ്ങി അവിടെ നിന്ന് ബസ് വഴി മൂവാറ്റുപുഴ തൃക്കളത്തൂരില്‍ എത്തുകയായിരുന്നു. മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലും ലഹരി എത്തിക്കുന്ന പ്രധാന കണ്ണികളിലൊരാളാണ് മസദുൾ. ഇയാള്‍ക്കെതിരെ സമാനമായ കേസുകളില്‍ മറ്റ് പോലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....