ഇന്ത്യാക്കാരായ 22 പേരടങ്ങുന്ന ചരക്ക് കപ്പൽ നൈജീരിയയിൽ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ലാഗോസ്: ഇന്ത്യാക്കാരായ 22 പേരടങ്ങുന്ന ചരക്ക് കപ്പൽ നൈജീരിയയിൽ പിടിയിൽ. 31.5 കിലോഗ്രാം കൊക്കൈൻ കടത്തിയെന്ന് ആരോപിച്ചാണ് ലാഗോസിലെ പ്രധാന തുറമുഖത്ത് എംവി അരുണ ഹുല്യ കപ്പൽ പിടിച്ചിട്ടിരിക്കുന്നതെന്ന് നൈജീരിയയിലെ ഡ്രഗ് എൻഫോഴ്‌സ്മെൻ്റ് ഏജൻസി വക്താവ് ഫെമി ബബഫെമി അറിയിച്ചു. യൂറോപ്പിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും മയക്കുമരുന്ന് ഉൽപ്പാദിപ്പിച്ച് കയറ്റി അയക്കുന്ന പ്രധാന ഇടമാണ് നൈജീരിയ. ബ്രസീലിൽ നിന്ന് ലാഗോസിലേക്ക് 20 കിലോഗ്രാം കൊക്കൈയ‌്നുമായി വന്ന 20 ഫിലിപ്പീൻ നാവികരെ നവംബറിൽ നൈജീരിയയിൽ ഡ്രഗ് എൻഫോഴ്സ്മെൻ്റ് ഏജൻസി കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നീക്കമെന്നാണ് വിവരം.

ലാഗോസ് തീരത്ത് കപ്പലിൽ ആയിരം കിലോ കൊക്കൈൻ കണ്ടെത്തിയ സംഭവത്തിൽ അമേരിക്ക-ബ്രിട്ടീഷ സുരക്ഷാ ഏജൻസികൾക്കൊപ്പം മയക്കുമരുന്ന് മാഫിയക്കെതിരെ നൈജീരിയ ഡ്രഗ് എൻഫോഴ്‌മെൻ്റ് ഏജൻസി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇതാണ് ലാഗോസ് തീരത്തെ തുടർച്ചയായ മയക്കുമരുന്ന് വേട്ടയ്ക്ക് കാരണെന്നാണ സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...