ഹോർമൂസിൽ ചരക്ക് കപ്പലിന് നേരെ ആക്രമണം; രണ്ട് ജീവനക്കാർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

തെഹ്റാൻ: ഹോര്‍മൂസ് കടലിടുക്കില്‍ ഒരു ചരക്ക് കപ്പലിന് നേരെ ആക്രമണം. കപ്പലിലുണ്ടായ തീപ്പിടിത്തതില്‍ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റതായി യു കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സെന്റര്‍ (യുകെഎംടിഒ) അറിയിച്ചു. അജ്ഞാതമായ ആക്രമണമാണ് ഉണ്ടായതെന്നാണ് വിവരം. കപ്പലിലെ എല്ലാ ജീവനക്കാരെയും ഒഴിപ്പിച്ചതായി യുകെഎംടിഒ അറിയിച്ചു. ആക്രമണത്തില്‍ അധികൃതര്‍ അന്വേഷണം നടത്തുന്നുണ്ടെന്നും പാരിസ്ഥിതിക ആഘാതം സംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നുമില്ലെന്നുമാണ് വിവരം.

അതേസമയം, കടലിടുക്കിലുള്ള മറ്റ് കപ്പലുകള്‍ക്ക് യുകെഎംടിഒ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കപ്പലുകളോട് അതീവ ജാഗ്രത പാലിക്കാനും അസാധാരണമോ സംശയാസ്പദമോ ആയ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ ഏജന്‍സിയെ നേരിട്ട് അറിയിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ ആക്രമിക്കപ്പെട്ട കപ്പലിന്റെ വിവരങ്ങള്‍ ഏജന്‍സി ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. കപ്പലിന്റെ പതാക, വലിപ്പം, ചരക്ക് എന്നിവയെക്കുറിച്ചുള്ള ഒരുവിവരവും യുകെഎംടിഒ പരസ്യമാക്കിയിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുമ്പോള്‍ വിവരങ്ങള്‍ അറിയിക്കുമോയെന്നും ഏജന്‍സി വ്യക്തമാക്കിയില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയില്‍വേ ഗേറ്റ് അടക്കുന്നതിനിടെ മുറിച്ചു കടക്കാൻ ശ്രമിച്ച ജീപ്പ് ട്രാക്കിൽ കുടുങ്ങി

0
കണ്ണൂർ: റെയില്‍വേ ഗേറ്റ് അടക്കുന്നതിനിടെ മുറിച്ചു കടക്കാൻ ശ്രമിച്ച ജീപ്പ് ട്രാക്കിൽ...

കലാ കൂട്ടായ്മ സൂര്യയുടെ അമരക്കാരനായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

0
തിരുവനന്തപുരം: കലാ-സാംസ്‌കാരിക നായകനും കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ...

മുഖ്യമന്ത്രി വി ഡി സതീശന്റെ വിമാനയാത്രയിൽ ചോദ്യങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ വിമാനയാത്രയിൽ ചോദ്യങ്ങളുമായി സിപിഎം സംസ്ഥാന...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും ഒ.പി. സമയവും പ്രദർശിപ്പിക്കണം – കർശനമായി നടപ്പാക്കാൻ സര്‍ക്കാര്‍...

0
തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ആരോഗ്യ ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും ഒ.പി...