കുടലുകളുടെ സുഹൃത്തായ കാരറ്റ് സലാഡായി ഭക്ഷണത്തോടൊപ്പം ദിവസവും കഴിക്കാം. കാരറ്റില്‍ ഉള്‍ക്കൊളളുന്ന പെക്ടിന്‍, ഡയറിയ ഉണ്ടെങ്കില്‍ നിയന്ത്രിക്കും. അതേസമയം മലബന്ധമുണ്ടാകാതെ നോക്കുകയും ചെയ്യും. ധാരാളം നാരുകള്‍ കാരറ്റിലുള്ളതു കാരണം വന്‍കുടലിലെ കാന്‍സര്‍ തടയുന്നതിനും ഒരു പരിധിവരെ നല്ലതാണെന്ന് അറിയുക. ബീറ്റാകരോട്ടിന്‍ ഏറ്റവും കൂടുതലുള്ളത് കാരറ്റിലാണ്. ചുവപ്പുനിറം കാരറ്റിന് നല്‍കുന്നതും ഈ ബീറ്റ കരോട്ടിനാണ്. ചില ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുള്ളതിനാല്‍ ബീറ്റ കരോട്ടിന്‍ കാന്‍സറിനെ ചെറുക്കും. ഇതില്‍നിന്ന് ശരീരം വൈറ്റമിന്‍ ‘എ’ നിര്‍മ്മിക്കുന്നത് കാഴ്ചശക്തിക്കും ആരോഗ്യമുള്ള ചര്‍മ്മത്തിനും നല്ലതാണ്. കാരറ്റ് സലാഡായി കൂട്ടുകയാണ് ഏറ്റവും മികച്ചത്. മിക്കവരും കാരറ്റിന്റെ തൊലി ചീകിക്കളഞ്ഞാണ് കഴിക്കുക. ജൈവവളങ്ങള്‍ ഉപയോഗിച്ചുണ്ടാക്കിയ കാരറ്റാണെങ്കില്‍ തൊലി കളയുകയേ അരുത്. വെള്ളത്തിലിട്ട് വേവിക്കുമ്പോള്‍ വൈറ്റമിനുകള്‍ പലതും നഷ്ടപ്പെടുന്നുണ്ട്. ആവിയില്‍ പുഴുങ്ങി എടുക്കുന്നത് ഗുണങ്ങള്‍ അധികം നഷ്ടപ്പെടാതിരിക്കാന്‍ ഉതകും. ടോമാറ്റോയുടെ ചുവപ്പും ബീറ്റകരോട്ടിനുള്ളതിനാലാണ്. ടുമാറ്റോയും കാരറ്റും കലര്‍ത്തിയ സലാഡ് കഴിക്കുന്നത് ആരോഗ്യത്തിനും പല രോഗങ്ങള്‍ ചെറുക്കാനും അത്യുത്തമമാണ്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.