ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്തലത്തില്‍ ദേശീയമത്സ്യകര്‍ഷക ദിനാഘോഷം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഫിഷറീസ്വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്തലത്തില്‍ ദേശീയമത്സ്യകര്‍ഷക ദിനാഘോഷം നടത്തി.ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു.മത്സ്യകൃഷിരംഗത്ത് വിപ്ലവം സൃഷ്ടിച്ച പ്രേരിത പ്രജനനത്തിലുടെ മത്സ്യവിത്ത് ഉത്പാദനം സാക്ഷാത്കരിച്ച പ്രശസ്ത ശാസ്ത്രജ്ഞന്‍മാരായ ഡോ. ഹീരാലാല്‍ ചൗധരി, ഡോ.കെ.എച്ച്.അലിക്കുഞ്ഞി എന്നിവരുടെ മഹത്തായ നേട്ടത്തിന്റെ അനുസ്മരണയ്ക്കായാണ് എല്ലാവര്‍ഷവും ജൂലൈ 10 ന് ദേശീയമത്സ്യകര്‍ഷക ദിനമായി ആചരിക്കുന്നത്. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍ അനീഷ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്കിന്റെ പരിധിയില്‍ വരുന്ന വിവിധ പഞ്ചായത്തുകളില്‍ നിന്ന് തിരഞ്ഞെടുത്ത മത്സ്യകര്‍ഷകരായ, സന്തോഷ് (ചെന്നീര്‍ക്കര), ബോസ് എന്‍. ആര്‍ (ഇലന്തൂര്‍), കുര്യന്‍ വര്‍ഗ്ഗീസ് (കോഴഞ്ചേരി), വിക്രമന്‍ (പത്തനംതിട്ട മുന്‍സിപ്പാലിറ്റി), മാത്യു വര്‍ഗ്ഗീസ് (മല്ലപ്പുഴശ്ശേരി) എന്നിവരെ ആദരിച്ചു.അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എസ്.ഷാനവാസ്, വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള മത്സ്യകര്‍ഷകര്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍, പ്രമോട്ടര്‍മാര്‍, എന്നിവര്‍ പങ്കെടുത്തു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർട്ടിക്കിൾ 370 ചരിത്രമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ഏഴ് വർഷങ്ങൾക്ക് മുമ്പ് ഈ ദിവസം ആർട്ടിക്കിൾ 370 ചരിത്രമായെന്ന്...

കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ),...

നാല് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി ആറു വർഷത്തിന്...

0
പാലക്കാട്: നാല് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ...

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം നിയമനവും ചുമതലയും ലഭിക്കാതെ പുറത്തുനിൽക്കുന്ന കെഎഎസ് ഉദ്യോഗസ്ഥരെ വഴിയാധാരമാക്കില്ലെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം നിയമനവും ചുമതലയും ലഭിക്കാതെ പുറത്തുനിൽക്കുന്ന കെഎഎസ്...