10 ലക്ഷത്തിൽ താഴെ വിലയുള്ള മികച്ച ടർബോ പെട്രോൾ കാറുകൾ ഇതാ

For full experience, Download our mobile application:
Get it on Google Play

പുതിയൊരു കാർ വാങ്ങുമ്പോൾ അതിന്റെ എഞ്ചിൻ പെർഫോമൻസ് നോക്കുന്നവരാണ് മിക്ക വാഹനപ്രേമികളും. ടർബോ പെട്രോൾ എഞ്ചിൻ വാഹനങ്ങൾ (​Turbo Petrol Cars) സാധാരണ എൻഎ പെട്രോൾ എഞ്ചിനെക്കാൾ കൂടുതൽ കരുത്തുള്ളവയാണ്. അതുകൊണ്ട് തന്നെ കൂടുതൽ പവറും ടോർക്കും ആവശ്യമുള്ള ആളുകൾ ടർബോ പെട്രോൾ വാഹനങ്ങൾ വാങ്ങുന്നത് തന്നെയാണ് നല്ലത്. നിങ്ങൾക്ക് ഇപ്പോൾ വാങ്ങാവുന്ന 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള കാറുകൾ പരിചയപ്പെടാം.

7.99 ലക്ഷം രൂപ മുതൽ എക്സ് ഷോറൂം വില ആരംഭിക്കുന്ന മഹീന്ദ്ര XUV300ന്റെ ബേസ് W2 ട്രിമ്മിൽ തന്നെ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷൻ ലഭ്യമാണ്. 109 ബിഎച്ച്പി പവറും 200 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ 3 സൈൽ ടർബോ പെട്രോൾ എഞ്ചിനാണ് ഈ വാഹനത്തിലുള്ളത്. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായിട്ടാണ് ഈ വാഹനം വരുന്നത്. 5 സ്റ്റാർ ക്രാഷ് സേഫ്റ്റിയും വാഹനത്തിലുണ്ട്. മഹീന്ദ്ര XUV300ന്റെ W4 1.2 മാനുവൽ ട്രാൻസ്മിഷൻ, W6 1.2 മാനുവൽ ട്രാൻസ്മിഷൻ എന്നിവയും 10 ലക്ഷം രൂപയിൽ താഴെ വിലയിൽ ലഭിക്കും.

8.1 ലക്ഷം രൂപ മുതൽ എക്സ് ഷോറൂം വില ആരംഭിക്കുന്ന പുതിയ ടാറ്റ നെക്‌സോണിൽ ബേസ് വേരിയന്റായ സ്മാർട്ട് ട്രിമ്മിൽ തന്നെ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷൻ ലഭിക്കും. 1.2 ലിറ്റർ 3 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് ഈ വാഹനത്തിൽ ടാറ്റ നൽകിയിട്ടുള്ളത്. അടുത്തിടെ അവതരിപ്പിച്ച ഈ എഞ്ചിൻ 5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി വരുന്നു. 118 ബിഎച്ച്പി പവറും 170 എൻഎം ടോർക്കുമാണ് എഞ്ചിൻ ഉത്പാദിപ്പിക്കുന്നത്. 5 സ്റ്റാർ ക്രാഷ് സേഫ്റ്റി, സ്റ്റാൻഡേർഡ് 6 എയർബാഗുകൾ എന്നിവയെല്ലാം ഈ വാഹനത്തിനുണ്ട്.

നിസാൻ മാഗ്നൈറ്റിന്റെ 8.25 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള XL വേരിയന്റ് മുതലാണ് ടർബോ പെട്രോൾ എഞ്ചിൻ ലഭ്യമാകുന്നത്. 3 സിലിണ്ടർ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഈ വാഹനത്തിലുള്ളത്. ഈ എഞ്ചിൻ 99 ബിഎച്ച്പി പവറും 160 എൻഎം ടോർക്കും നൽകുന്നു. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനുമായി വരുന്ന എഞ്ചിനാണിത്. 4 സ്റ്റാർ ക്രാഷ് റേറ്റിംഗ്, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, 360-ഡിഗ്രി ക്യാമറ തുടങ്ങിയ മികച്ച ഫീച്ചറുകൾ ഈ വാഹനത്തിലുണ്ട്. സിട്രോൺ സി3യുടെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 8.28 ലക്ഷം രൂപ മുതലാണ്. ഒരു ക്രോസ്ഓവർ ഡിസൈൻ സ്റ്റൈലുള്ള വാഹനം ‘ഹാച്ച്ബാക്ക്’ ആയിട്ടാണ് വിൽപ്പന നടത്തുന്നത്. 6 സ്പീഡ് ഗിയർബോക്‌സുള്ള 1.2 ലിറ്റർ 3 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് സിട്രോൺ സി3ക്ക് കരുത്ത് നൽകുന്നത്. 109 ബിഎച്ച്പി പവറും 200 എൻഎം ടോർക്കുമാണ് ഈ എഞ്ചിൻ ഉത്പാദിപ്പിക്കുന്നത്. വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 10.2 ഇഞ്ച് വീതിയുള്ള ടച്ച്‌സ്‌ക്രീനും വാഹനത്തിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...

കാസർഗോഡ് എംഡിഎംഎ കേസ് ; 2 മാസത്തിനിടെ റിയയുടെ അക്കൗണ്ടിൽ നടന്നത് 49...

0
കാസർഗോഡ് : കാലിക്കടവിൽ കോൺഗ്രസ് പ്രവർത്തകൻ ഉൾപ്പെട്ട എംഡിഎംഎ കേസിൽ നിർണ്ണായകമായ...

പിഡബ്ല്യുഡി ക്യാന്റീനിൽ കയറി അടുക്കള സാധനങ്ങൾ മാത്രം മോഷ്‌ടിച്ച് കള്ളൻ

0
തിരുവനന്തപുരം: തിരുവനന്തപുരം പിഎംജിയിലെ പിഡബ്ല്യുഡി ക്യാന്റീനിൽ കയറി അടുക്കള സാധനങ്ങൾ...