ആലപ്പുഴ : കുട്ടനാട്ടില്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളും കത്തിച്ച നിലയില്‍. കൈനകരി പഞ്ചായത്തില്‍ പുലര്‍ച്ചയോടെയാണ് സംഭവം. കാറും ബൈക്കും ഉള്‍പ്പെടെ ആറ് വാഹനങ്ങളാണ് കത്തിച്ചത്.
കൈനകരി പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലായാണ് സംഭവം. വീട്ടില്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ വഴിയരികില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളാണ് ആക്രമിക്കപ്പെട്ടത്. അഞ്ച് ഇരുചക്ര വാഹനങ്ങളും ഒരു കാറുമാണ് കത്തിച്ചത്. സംഭവത്തിന് പിന്നില്‍ സാമൂഹ്യ വിരുദ്ധരാണെന്നാണ് നാട്ടുകാരുടെ നിഗമനം. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ പിടികൂടാന്‍ കഴിയുമെന്നാണ് പോലീസിന്‍റെ പ്രതീക്ഷ.
കുട്ടനാട്ടില്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളും കത്തിച്ച നിലയില്‍
RECENT NEWS
Advertisment