Monday, May 12, 2025 12:09 pm

അഴിയൂർ – മുഴപ്പിലങ്ങാട് ബൈപ്പാസ് നിർമ്മാണ മേഖലയിലുണ്ടായ സംഘര്‍ഷം ; 19 പേർക്കെതിരെ വധശ്രമത്തിന് കേസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : അഴിയൂർ – മുഴപ്പിലങ്ങാട് ബൈപ്പാസ് നിർമ്മാണ മേഖലയിലുണ്ടായ സംഘർഷത്തിൽ 19 പേർക്കെതിരെ വധശ്രമത്തിന് ചോമ്പാല പോലീസ് കേസെടുത്തു. നിർമ്മാണ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ചതിന് മൂന്ന് സിപിഎം പ്രവർത്തകർ അടക്കം കണ്ടാലറിയാവുന്ന 15 പേർക്ക് എതിരെയും നാട്ടുകാരുടെ പരാതിയിൽ നാല് സുരക്ഷാ ജീവനക്കാർക്ക് എതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

കോഴിക്കോട് ജില്ലിയിലെ അഴിയൂരിൽ ഇന്നലെയാണ് റോഡ് നിർമ്മാണ കമ്പനിയിലെ സുരക്ഷാ ജീവനക്കാർക്ക് മർദ്ദനമേറ്റത്. അഴിയൂർ – മുഴപ്പിലങ്ങാട് ബൈപ്പാസ് നിർമ്മാണക്കമ്പനിയിലെ സുരക്ഷാ ജീവനക്കാരനും വിമുക്ത ഭടനുമായ സമിനീഷിനും സഹോദരനായ ജിഷ്ണുവിനുമാണ് മർദ്ദനത്തിൽ സാരമായി പരിക്കേറ്റത്. ബൈപ്പാസ് മേഖലയിൽ ഡ്രൈവിംഗ് പരിശീലനത്തിന് അനുമതി നൽകുന്നതിൽ നാട്ടുകാരും നിർമ്മാണ കമ്പനിയും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഈ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റവർ തലശ്ശേരി, വടകര എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പിടിച്ചെടുത്തത് ലഹരിവസ്തുവല്ലെന്ന് പരിശോധനാ ഫലം ; റിമാന്‍ഡ് ചെയ്ത യുവാക്കളെ വിട്ടയച്ചു

0
ഷൊര്‍ണ്ണൂര്‍: എംഡിഎംഎ കേസില്‍ റിമാന്‍ഡ് ചെയ്ത രണ്ട് യുവാക്കളെ പോലീസ് വിട്ടയച്ചു....

ഓപ്പറേഷൻ സിന്ദൂർ വൻ വിജയമെന്ന് ബി ജെ പി

0
ദില്ലി : ഓപ്പറേഷൻ സിന്ദൂർ വൻ വിജയമെന്ന് ബി ജെ പി....

‘ധീരനായ പോരാളി’ ; 100 സീറ്റ് നേടുമെന്ന് വാക്കുനൽകി സതീശൻ

0
തിരുവനന്തപുരം: സണ്ണി ജോസഫ് എംഎൽഎ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു...

കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് ചുമതലയേറ്റു

0
തിരുവനന്തപുരം : കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് ചുമതലയേറ്റു. കെപിസിസി ആസ്ഥാനമായ...