കോട്ടയം : പാലായിലെ പോലീസ് മർദ്ദനത്തിൽ രണ്ട് പോലീസുകാർക്കെതിരെ നടപടിയെടുത്തു. ട്രാഫിക് യൂണിറ്റിലെ ബിജു, പ്രേംസൺ എന്നിവർക്കെതിരെയാണ് പാലാ പോലീസ് കേസെടുത്തത്. പെരുമ്പാവൂർ സ്വദേശി പാർത്ഥിപിന്റെ പരാതിയിലാണ് കേസ്. സംഭവത്തിൽ വകുപ്പ് തല നടപടി പിന്നീടുണ്ടാവും. എസ്പി നൽകിയ റിപ്പോർട്ട് ഡിഐജിയുടെ പരിഗണനയിലാണ്. പോലീസിനുണ്ടായത് ഗുരുതര വീഴ്ചയെന്നാണ് എസ്പിയുടെ അന്വേഷണ റിപ്പോർട്ട്. കസ്റ്റഡിയിലെടുക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ലെന്ന് എസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. കസ്റ്റഡിയിലെടുത്ത ശേഷം മോശമായി പെരുമാറുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥർ മുൻവിധിയോടെ പ്രവർത്തിച്ചതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.
അകാരണമായി പാലാ പോലീസ് മർദ്ദിച്ചെന്നായിരുന്നു പെരുമ്പാവൂർ സ്വദേശി പാർത്ഥിപിൻ്റെ പരാതി. സുഹൃത്തിനെ വിളിക്കാൻ കാറുമായി പോകുന്നതിനിടെ ലഹരിവസ്തുക്കൾ ഉണ്ടെന്നാരോപിച്ച് തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം. എന്നാൽ ആരോപണം പാല പോലീസ് നിഷേധിച്ചിരുന്നു. ട്രാഫിക് യൂണിറ്റ് യുവാവിനെ പിടികൂടിയത് 29നാണ്. എറണാകുളത്തെ ആശുപത്രിയിലെത്തി പോലീസ് മർദ്ദിച്ചെന്ന് ആരോപിക്കുന്നത് രണ്ട് ദിവസത്തിന് ശേഷമാണെന്നും പോലീസ് പറഞ്ഞു. എന്നാൽ പോലീസ് വാദങ്ങളെ തള്ളുന്ന റിപ്പോർട്ടായിരുന്നു എസ്പിയുടേത്. ഇതിന് പിന്നാലെയാണ് പോലീസുകാർക്കെതിരെ കേസെടുത്തത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033