Tuesday, May 13, 2025 12:11 pm

അനധികൃത മദ്യവില്‍പന പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

ഉദുമ : വീട്ടില്‍ അനധികൃതമായി മദ്യവില്‍പന നടത്തുന്ന വിവരമറിഞ്ഞ് പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ തലക്കടിച്ച്‌ കൊലപ്പെടുത്താനും നായെ വിട്ട് കടിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ ജാമ്യമില്ലാവകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.കാസര്‍കോട് എക്സൈസ് റേഞ്ച് ഓഫിസര്‍ എം.കെ ബാബു കുമാറിന്റെ പരാതിയിലാണ് നടപടി. എക്സൈസ് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരായ ഇ.കെ ബിജോയ് (46), കെ.എം. പ്രദീപ് (49) എന്നിവരെയാണ് ഞായറാഴ്ച വൈകീട്ട് വളര്‍ത്തുനായെ ഉപയോഗിച്ച്‌ ആക്രമിക്കുകയും കല്ല് ഉപയോഗിച്ച്‌ തലക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തത്.

കളനാട് കൈനോത്തെ ഉദയന്‍, അജിത്ത്, ഉദയന്റെ ഭാര്യ സജിത, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇതില്‍ അജിത്തിനെയും ഉദയന്റെ ഭാര്യ സജിതയേയും മേല്പറമ്പ് സി.ഐ ഉത്തംദാസിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഉദയന്‍ ഒളിവിലാണ്. ഞായറാഴ്ച വൈകീട്ട് ഉദയന്റെ വീടിനുമുന്നില്‍ വെച്ച്‌ ഇരുചക്രവാഹനത്തില്‍ മദ്യം വില്‍പന നടത്തുകയാണെന്ന് വിവരം ലഭിച്ചാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. വാഹനം പരിശോധിക്കുന്നതിനിടെ തടഞ്ഞുനിര്‍ത്തി ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും വീട്ടിലെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിക്കുകയും അജിത്ത് കല്ല് ഉപയോഗിച്ച്‌ ഉദ്യോഗസ്ഥരെ തലക്കടിച്ച്‌ കൊല്ലാന്‍ ശ്രമിച്ചതായും എക്സൈസ് ഉദ്യോഗസ്ഥര്‍ മേല്പറമ്പ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പരിക്കേറ്റ എക്സൈസ് ഉദ്യോഗസ്ഥരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എസ്.ഐ രാമചന്ദ്രന്‍ പാടിച്ചാല്‍, പ്രബേഷന്‍ എസ്.ഐ ശരത് സോമന്‍, സിവില്‍ പൊലീസുകാരായ പ്രസാദ്, കൃപേഷ്, വനിതാ പോലീസ് ഷീല എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ വൈദ്യപരിശോധനക്കുശേഷം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കശ്മീർ ഷോപ്പിയാനിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു

0
ശ്രീനഗര്‍: കശ്മീർ ഷോപ്പിയാനിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. മേഖലയിൽ...

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

0
ദില്ലി : സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39...

ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ ശനിയാഴ്ച മുതൽ പുനരാരംഭിക്കും

0
ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ സംഘർഷത്തെ തുടർന്ന് ഒരാഴ്ചയായി നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ മെയ്...

പൊള്ളാച്ചി ലൈംഗികാതിക്രമ കേസില്‍ ഒമ്പത് പ്രതികളും കുറ്റക്കാർ എന്ന് കൊയമ്പത്തൂർ കോടതി

0
ചെന്നൈ : പൊള്ളാച്ചി ലൈംഗികാതിക്രമ കേസില്‍ ഒമ്പത് പ്രതികളും കുറ്റക്കാർ എന്ന്...