മിസോറം : അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്‌ക്കെതിരെ കേസെടുത്ത് മിസോറം. കൊലപാതക ശ്രമം, അതിക്രമിച്ച് കടക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവയാണ് ആരോപിയ്ക്കപ്പെടുന്ന കുറ്റങ്ങള്‍.
വൈറന്‍ഗേറ്റ് പോലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അസം മുഖ്യമന്ത്രിയെ കൂടാതെ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരേയും പോലീസുകാരേയും പ്രതിചേര്‍ത്തിട്ടുണ്ട്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ ഓഗസ്റ്റ് 1 ന് ഹാജരാകണമെന്നാണ് മിസോറാം പോലീസ് നിര്‍ദേശിച്ചിരിക്കുന്നത്.