Thursday, July 3, 2025 1:17 pm

ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്‌തെന്ന് പരാതി ; ബി.ജെ.പി കൗൺസിലർക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി കൗൺസിലർക്കെതിരെ കേസ്. വി.ജി ഗിരികുമാറിനെതിരെയാണ് മ്യൂസിയം പോലീസ്‌ കേസെടുത്തിരിക്കുന്നത്. ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്‌തെന്ന പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം കോർപറേഷൻ യോഗത്തിൽ വാക്കേറ്റമുണ്ടായത്. ബിജെപി കൗൺസിലർ ഗിരികുമാർ ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് മേയർ ആരോപിച്ചിരുന്നു. ബിജെപി കൗൺസിലർക്ക് സസ്പെൻഷനും ലഭിച്ചിരുന്നു.

തിരുവനന്തപുരം കോർപറേഷനിലെ മൂന്ന് സോണൽ ഓഫീസുകളിൽ സാധാരണക്കാർ അടച്ച നികുതിപ്പണം ഉദ്യോഗസ്ഥർ തട്ടിയെടുത്തെന്ന ആരോപണം അന്വേഷണത്തിൽ ശരിയാണെന്ന് കണ്ടെത്തിയിരുന്നു. നേമം സോണൽ ഓഫീസിൽ ഏകദേശം 26 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് നടന്നത്. മറ്റ് സോണൽ ഓഫീസിലും സാധാരണക്കാർ അടച്ച നികുതിപ്പണമാണ് ഉദ്യോഗസ്ഥർ മറ്റ് മാർഗങ്ങളിലൂടെ വെട്ടിപ്പ് നടത്തിയിരിക്കുന്നത്. ഈ വെട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ ശക്തായ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് ബിജെപി പ്രതിഷേധവുമായി എത്തിയത്.

എന്നാൽ മേയർ ഈ വിഷയമല്ല അജണ്ടയിലുള്ളത് എന്ന നിലപാട് സ്വീകരിച്ചു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് 3 സോണൽ ഓഫീസിലെ 5 ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ടെന്ന് മേയർ അറിയിക്കുകയായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട വാക്കേറ്റത്തിനിടെയാണ് ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന ആരോപണം ഉയർന്നത്. ഇതേ തുടർന്ന് ബി.ജെ.പി കൗൺസിലർ ഗിരികുമാരിനെ സസ്‌പെൻഡ് ചെയ്‌തു. വിഷയവുമായി ബന്ധപ്പെട്ട് നടപടിയുണ്ടായില്ലെങ്കിൽ കൗൺസിൽ ഹാളിൽ ഇരുന്ന് പ്രതിഷേധിക്കുമെന്ന് ബി.ജെ.പി നേതാക്കൾ നിലപാട് സ്വീകരിച്ചിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവല്ലയിലെ പൊടിയാടിയിൽ പുലിയിറങ്ങി

0
തിരുവല്ല : തിരുവല്ലയിലെ പൊടിയാടിയിൽ പുലിയിറങ്ങി. നെടുംപറമ്പ് പഞ്ചായത്ത് ഏഴാം...

വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന കേസിൽ നിർണായക നിരീക്ഷണവുമായി ഹൈക്കോടതി

0
കൊച്ചി: വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന കേസിൽ...

ടീം പത്തനംതിട്ട സോൾജിയേഴ്‌സ് (തപസ്) സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

0
പത്തനംതിട്ട : സൈനികരുടെ സംഘടനയായ ടീം പത്തനംതിട്ട...

കേരളാ സർവകലാശാല രജിസ്ട്രാർ നടത്തിയത് ഗവർണറെ അപമാനിക്കാനുള്ള ശ്രമമെന്ന് വി മുരളീധരൻ

0
ന്യൂഡൽഹി : കേരളാ സർവകലാശാല രജിസ്ട്രാർ നടത്തിയത് ഗവർണറെ അപമാനിക്കാനുള്ള ശ്രമമെന്ന്...