ടീം പത്തനംതിട്ട സോൾജിയേഴ്‌സ് (തപസ്) സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സൈനികരുടെ സംഘടനയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് (തപസ്) സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടത്തി. റാന്നി ഉതിമൂട് കോർണർ സ്റ്റോൺ ഇന്റർനാഷണൽ സ്കൂളുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. കുട്ടികളിൽ ഉണ്ടാകുന്ന ദന്ത രോഗങ്ങൾ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ നടത്തിയ ക്യാമ്പിൽ മുന്നൂറിൽ അധികം കുട്ടികൾ പരിശോധനക്ക് വിധേയമായി. ക്യാമ്പിൽ നടന്ന ചടങ്ങ് സ്കൂൾ പ്രിൻസിപ്പൽ പ്രൊഫസർ ജോയ്‌സ് ചാക്കോ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോക്ടർസ് ആയ ഡോ. റിനു രാജൻ, ഡോ.സൗമിത്ര പി. ആർ. എന്നിവരെ ആദരിച്ചു.

സ്കൂൾ ക്യാമ്പ് കോർഡിനേറ്റർ വിജി കെ പിള്ള, ശ്രീജിത്ത്‌ മോഹൻ പ്രമാടം, റാണി പി. മെറിൻ എന്നിവർ പങ്കെടുത്ത ക്യാമ്പ് തപസ് അംഗങ്ങൾ ആയ സനൂപ് കോന്നി, ആകാശ് പന്തളം, രാജേഷ് കിടങ്ങന്നൂർ, ബിനുകുമാർ കോന്നി, ജോയ്‌സ് കുമ്പഴ, അജയൻ തട്ട, ബിജു തിരുവല്ല, രതീഷ് പയ്യനാമൺ, ഗോപൻ അടൂർ, അരുൺ അങ്ങാടിക്കൽ, ദിനേശ് തുമ്പമൺ, രതീഷ് റാന്നി എന്നിവർ നേതൃത്വം നൽകി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള തർക്കത്തിനിടെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ...

ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ വിജയാഘോഷങ്ങൾക്ക് നിയന്ത്രണവുമായി പോലീസ്

0
കോഴിക്കോട്: ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ വിജയാഘോഷങ്ങൾക്ക് നിയന്ത്രണവുമായി പോലീസ്. ആഘോഷം...

വൈദ്യുതി പ്രതിസന്ധി രൂക്ഷം : ഉത്പാദനം കൂട്ടി മൂലമറ്റം വൈദ്യുതിനിലയം

0
ഇടുക്കി : വൈദ്യുതി പ്രതിസന്ധിക്ക് പിന്നാലെ ഉത്പാദനം കൂട്ടി മൂലമറ്റം വൈദ്യുതിനിലയം....

കോഴിക്കോട് ജിംനേഷ്യത്തിന്റെ മറവിൽ ലഹരി വിൽപന നടത്തിവന്ന മൂന്ന് യുവാക്കൾ പിടിയിൽ

0
കോഴിക്കോട്: കോഴിക്കോട് ജിംനേഷ്യത്തിന്റെ മറവിൽ ലഹരി വിൽപന നടത്തിവന്ന മൂന്ന് യുവാക്കൾ...