തലശ്ശേരി: കൂത്തുപറമ്പിനടുത്ത് മാനന്തേരിയില്‍ വികലാംഗനായ യുവാവിനെസി.പി.എം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. വണ്ണാത്തിമൂല കൂളിവയല്‍ സ്വദേശി സ്വാലിഹിനാണ് (25) മര്‍ദനമേറ്റത്. ആഹ്ലാദപ്രകടനത്തിനിടെ സി.പി.എം പ്രവര്‍ത്തകര്‍ സ്വാലിഹിന്റെ വണ്ടി തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
കാലിനും പുറത്തും മര്‍ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തില്‍ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു.സ്വാലിഹ് തലശ്ശേരി ഇന്ദിരഗാന്ധി സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്. പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു എന്നാരോപിച്ചാണ് സ്വാലിഹിനെ മര്‍ദിച്ചതത്രെ. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വികലാംഗനായ യുവാവിനെ മര്‍ദിച്ച സംഭവം സി.പി.എമ്മിന്റെ
കിരാത നടപടിയാണെന്ന് സ്വാലിഹിനെ സന്ദര്‍ശിച്ച കെ.പി.സി.സി നിര്‍വാഹക സമിതിയംഗം മമ്പറം ദിവാകരന് പറഞ്ഞു.