പാലക്കാട് : രമ്യ ഹരിദാസ് എം.പി, വി.ടി. ബല്‍റാം എന്നിവര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ഹോട്ടല്‍ ഉടമക്കെതിരെ പോലീസ് കേസെടുത്തു. ലോക്ഡൗണ്‍ മാനദണ്ഡം ലംഘിച്ചതിന് കസബ പോലീസാണ് നടപടി സ്വീകരിച്ചത്.
ഞായറാഴ്ച ഉച്ചക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ ഭക്ഷണത്തിന് കാത്തിരിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവന്നിരുന്നു. മഴയായതിനാലാണ് ഹോട്ടലില്‍ കയറിയതെന്നും ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും രമ്യ ഹരിദാസ് എം.പി പറഞ്ഞു.
അതേസമയം കോവിഡ് മാനദണ്ഡം പാലിക്കാതെ ഹോട്ടലില്‍ ഇരിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ എംപിക്കൊപ്പമുണ്ടായിരുന്നവര്‍ കയ്യേറ്റം ചെയ്തിരുന്നു. എന്നാല്‍ യുവാവ് തന്റെ കയ്യില്‍ കടന്നുപിടിച്ചതിനാലാണ് പ്രവര്‍ത്തകന്‍ പ്രതികരിച്ചതെന്നും യുവാവിനെതിരെ പരാതി നല്‍കുമെന്നും രമ്യ ഹരിദാസ് പിന്നീട് പ്രതികരിച്ചു.