രമ്യ ഹരിദാസും വി.ടി. ബല്‍റാമും ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ ; ഹോട്ടല്‍ ഉടമക്കെതിരെ പോലീസ്​ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : രമ്യ ഹരിദാസ് എം.പി, വി.ടി. ബല്‍റാം എന്നിവര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ഹോട്ടല്‍ ഉടമക്കെതിരെ പോലീസ്​ കേസെടുത്തു. ലോക്​ഡൗണ്‍ മാനദണ്ഡം ലംഘിച്ചതിന് കസബ പോലീസാണ് നടപടി സ്വീകരിച്ചത്.

ഞായറാഴ്​ച ഉച്ചക്ക് കോണ്‍ഗ്രസ്​ നേതാക്കള്‍ ഹോട്ടലില്‍ ഭക്ഷണത്തിന്​ കാത്തിരിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവന്നിരുന്നു. മഴയായതിനാലാണ് ഹോട്ടലില്‍ കയറിയതെന്നും ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും രമ്യ ഹരിദാസ് എം.പി പറഞ്ഞു.

അതേസമയം കോവിഡ് മാനദണ്ഡം പാലിക്കാതെ ഹോട്ടലില്‍ ഇരിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ എംപിക്കൊപ്പമുണ്ടായിരുന്നവര്‍ കയ്യേറ്റം ചെയ്തിരുന്നു. എന്നാല്‍ യുവാവ് തന്റെ കയ്യില്‍ കടന്നുപിടിച്ചതിനാലാണ് പ്രവര്‍ത്തകന്‍ പ്രതികരിച്ചതെന്നും യുവാവിനെതിരെ പരാതി നല്‍കുമെന്നും രമ്യ ഹരിദാസ് പിന്നീട് പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...