Saturday, July 5, 2025 11:16 am

നായയെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി ; അമ്മയ്ക്കും മകനുമെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

പൂനെ: നായയെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയതില്‍ അമ്മയ്ക്കും മകനുമെതിരെ കേസ്. മഹാരാഷ്ട്രയിലാണ് സംഭവം. നായ്ക്കള്‍ക്കായി ഷെല്‍ട്ടര്‍ ഹോം നടത്തുന്ന മിഷന്‍ പോസിബിള്‍ ഫൗണ്ടേഷന്‍ നടത്തുന്ന പദ്മിനി സ്റ്റംപ് ആണ് അമ്മയ്ക്കും മകനുമെതിരെ പൂനെ റൂറല്‍ പോലീസിന് പരാതി നല്‍കിയത്. പ്രഭാവതി എന്ന സ്ത്രീ ഒക്ടോബര്‍ 22 ന് വളര്‍ത്തുനായെ വടികൊണ്ട് അടിച്ച് കൊല്ലുകയും തുടര്‍ന്ന് മകന്‍ ഓംകാര്‍ മരത്തില്‍ കെട്ടിത്തൂക്കുകയുമായിരുന്നു. ഭാരതീയ ന്യായ സംഹിത, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം എന്നിവ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊല്ലുന്നതിന് മുമ്പ് ഇവര്‍ നായപ്രേമിയായ ഒരാളെ ഫോണില്‍ വിളിച്ച് നായയെ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഇവരുടെ ഫോണിലേയ്ക്ക് നായയെ കെട്ടിത്തൂക്കിയ ഫോട്ടോയാണ് അയച്ചു കൊടുത്തത്. പേ വിഷബാധയുള്ളതിനാലായിരിക്കാം കൊന്നതെന്നാണ് പോലീസ് പറയുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പോക്‌സോ കേസില്‍ പ്രതിയായ യുവാവ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ പിടിയില്‍

0
കോഴിക്കോട് : പോക്‌സോ കേസില്‍ പ്രതിയായ യുവാവ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ...

വനമഹോത്സവം ; പടയണിപ്പാറ – കോമള വിലാസം എൽ.പി സ്കൂളിൽ ബോധവൽക്കരണ ക്ലാസ്...

0
ചിറ്റാർ : ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലുള്ള കൊടുമുടി - കാരികയം...

പടയപ്പ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി

0
മൂന്നാ‌ർ: പടയപ്പ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. മൂന്നാർ മാട്ടുപ്പെട്ടിയിൽ ആണ്...