‘അച്ഛനെ കണ്ടതും ഞാൻ പൊട്ടിക്കരഞ്ഞു’ ; കണ്ണ് നനയിച്ച് പയ്യന്നൂർ ജി യു പി സ്കൂളിലെ ആരവിന്‍റെ സങ്കടക്കുറിപ്പ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കുട്ടികളുടെ സ്കൂൾ ഡയറിയിലെ കുറിപ്പുകൾ പലപ്പോഴും വൈറലാകാറുണ്ട്. തങ്ങളുടെ മനസിലെ കൌതുകവും ആശങ്കകളുമൊക്കെ പങ്കുവെച്ചുള്ള വിദ്യാർത്ഥികളുടെ കുറിപ്പുകൾ നാം കാണാറുണ്ട്. ഇപ്പോഴിതാ കണ്ണൂരിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയുടെ ‘സങ്കടക്കുറിപ്പ്’ എല്ലാവരുടെയും കണ്ണ് നനയിക്കുകയാണ്. പയ്യന്നൂർ സബ്ജില്ലയിലെ പൊത്തംകണ്ടം ജിയുപി സ്കൂളിലെ വിദ്യാർത്ഥിയായ ആരവ് പി പി യാണ് തന്‍റെ അച്ഛന് നേരിട്ട അപകടത്തെക്കുറിച്ചും തനിക്ക് അതുകൊണ്ടുണ്ടായ സങ്കടത്തെക്കുറിച്ചും സ്കൂള്‍ ഡയറിയിൽ കുറിച്ചത്. ‘കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എന്‍റെ അച്ഛൻ പണിക്ക് പോയപ്പോൾ വാർപ്പിന്‍റെ മോളിൽ നിന്നും താഴേക്ക് വീണു. കൈയ്യും കാലും ഒടിഞ്ഞ് ആശുപത്രിയിലായി. രാത്രിയാണ് വീട്ടിൽ വന്നത്. അച്ഛനെ എല്ലാവരും കൂടി എടുത്താണ് വീട്ടിൽ കൊണ്ടുവന്നത്. അച്ഛനെ കണ്ടതും ഞാൻ പൊട്ടിക്കരഞ്ഞു, അച്ഛന്‍റെ അടുത്ത് കിടന്നു. അതുകണ്ട് അവിടെ ഉണ്ടായിരുന്നവർക്കും സങ്കടമായി. എല്ലാവരും കരഞ്ഞു’ – എന്‍റെ ഒരു സങ്കടക്കുറിപ്പ് എന്ന തലക്കെട്ടോടെയാണ് ആരവ് തന്‍റെയുള്ളിലെ വേദന ഡയറിയിൽ കുറിച്ചത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ആരവിന്‍റെ വേദന തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹിന്ദുത്വ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിന് തിരിച്ചടി; അറസ്റ്റ് നിയമവിരുദ്ധമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ നടന്ന സിജെപി സമരത്തിനിടെ ദളിത് പെൺകുട്ടിയുടെ പിതാവിനെ...

ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

0
കുടയത്തൂർ: സഞ്ചാരികളുടെ ഒഴുക്ക് തുടരുന്ന ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന...

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

തുരങ്കപാതയിൽ സൂപ്പർ കാറുകളുടെ അഭ്യാസപ്രകടനം ; നിയമങ്ങൾ കാറ്റിൽപ്പറത്തി മത്സരയോട്ടം നടത്തിയ ആറ് പേർ...

0
മുംബൈ: മുംബൈയിലെ തീരദേശ തുരങ്കപാതയിലൂടെ 'സൂപ്പര്‍കാറു'കളുടെ മത്സരയോട്ടം. സംഭവത്തിന്റെ വീഡിയോ പ്രദേശവാസി...