ഒന്റാരിയോ : ആദിവാസികള്‍ ചമഞ്ഞ് തദ്ദേശീയ സംഘടനകളിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി തട്ടിപ്പ് നടത്തിയ വനിതകള്‍ക്കെതിരെ കേസ്. കാനഡയിലാണ് സംഭവം. 25 വയസുള്ള രണ്ട് സഹോദരിമാർ ദത്തെടുത്ത ആദിവാസി കുട്ടികളായി വേഷംമാറി തട്ടിപ്പ് നടത്തിയതായാണ് പോലീസ് വിശദമാക്കിയത്. അമീറ ഗില്‍, നദിയ ഗില്‍, കരീമ മാഞ്ചി എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്. സെക്കന്‍ഡ് ഡിഗ്രി വഞ്ചനക്കുറ്റത്തിനാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. 25 കാരിയായ ഇരട്ട സഹോദരിമാരായ അമീറയും നദിയയും ഇവരുടെ അമ്മയും 59 കാരിയുമായ കരീമ മാഞ്ചിയ്ക്കുമെതിരെയാണ് കേസ് എടുത്തത്.
ആദിവാസി വിഭാഗങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ സ്കോളര്‍ഷിപ്പും ധനസഹായവും ഇവര്‍ അനധികൃതമായാണ് കൈക്കലാക്കിയത്. 2016 ഒക്ടോബര്‍ മുതല്‍ 2022 സെപ്തംബര്‍ വരെയായിരുന്നു തട്ടിപ്പ് നടത്തിയത്. 1993-ലെ നുനാവുട്ട് കരാർ അനുസരിച്ച് ജനസംഖ്യ കുറവുള്ള വടക്കൻ പ്രദേശത്തെ കാനഡയിലെ ആദിവാസി സമൂഹങ്ങളിലുള്ളവര്‍ക്ക് ഗ്രാന്റുകളും സ്കോളർഷിപ്പുകളും പോലുള്ള ആനുകൂല്യങ്ങൾ സ്വീകരിക്കാൻ കഴിയും. തദ്ദേശീയ പദവിക്കായി രജിസ്ട്രേഷന്‍ ചുമതല വഹിക്കുന്നത് പ്രാദേശികരായിട്ടുള്ള ആദിവാസി വിഭാഗത്തിലുള്ള സംഘടനയാണ്.
ഗില്‍ സഹോദരിമാര്‍ ഇവര്‍ക്ക് ജന്മം നല്‍കിയ മാതാവ് ആദിവാസി വിഭാഗത്തിലാണെന്നും ഇവരെ കരീമ മാഞ്ചി ദത്തെടുത്തതാണെന്നുമായിരുന്നു സത്യവാങ്മൂലം നല്‍കിയത്. ഇത്തരത്തിലുള്ള തട്ടിപ്പ് ആദ്യമായാണ് എന്നാണ് സംഘടന വിശദമാക്കുന്നത്. ഒന്റാരിയോ പ്രവിശ്യയില്‍ താമസിക്കുന്ന ഇരട്ട സഹോദരിമാര്‍ കിറ്റി നോഹ എന്ന ആദിവാസി സ്ത്രീയാണ് അമ്മയാണെന്ന് വിശദമാക്കിയത്. ഇവര്‍ മരിക്കുന്നതിന് മുന്‍പ് ഇരട്ടകളുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയതോടെയാണ് വന്‍ തട്ടിപ്പ് പൊളിഞ്ഞത്. 2021 ലാണ് ഒന്റാരിയോയിലെ ക്വീന്‍സ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. ഇതിന് ശേഷം ആദിവാസി സമൂഹത്തിന്റെ ഡിസൈനുകളുള്ള മുഖംമൂടികളുടെ ബിസിനസും ഇവര്‍ ആരംഭിച്ചിരുന്നു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033