കുടുംബശ്രീ ഭക്ഷ്യമേളയ്ക്ക് സമാപനം ; 10 ലക്ഷം രൂപയുടെ വിറ്റുവരവ്‌

For full experience, Download our mobile application:
Get it on Google Play

പന്തളം : ജില്ലാ കുടുംബശ്രീ മിഷൻ നേതൃത്വത്തിൽ കുളനട പ്രീമിയം കഫേ ഹാളിൽ നടത്തിയ ഭക്ഷ്യമേള സമാപിച്ചു. സമാപനയോഗം മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ എസ് ആദില അധ്യക്ഷത വഹിച്ചു. ഏപ്രിൽ 28 മുതൽ മെയ് രണ്ടുവരെ കുളനട പ്രീമിയം കഫേയിൽ നടത്തിയ ഭക്ഷ്യമേളയിൽ പരിചയസമ്പത്തുള്ള ജില്ലയിലെ മികച്ച സംരംഭകരുടെ ഭക്ഷ്യവിപണന സ്റ്റാളുകൾക്ക് പുറമേ കുടുംബശ്രീ ഉൽപ്പന്ന വിപണന സ്റ്റാളുകളുമുണ്ടായിരുന്നു. പത്ത്‌ ലക്ഷത്തിലധികം രൂപയുടെ വിറ്റുവരവ്‌ മേളയിൽനിന്ന്‌ ലഭിച്ചു.

ഭക്ഷ്യമേളയിൽ നിന്ന് 10,24,530 രൂപയും വിപണന മേളയിൽ നിന്ന്‌ 45,225 രൂപയും ലഭിച്ചു. ആകെ 10,69,755 രൂപയുടെ വിറ്റുവരവാണ് ലഭിച്ചത്. 10 ലൈവ് ഭക്ഷണ സ്റ്റാളുകളും അഞ്ച്‌ വിപണന സ്റ്റാളുകളുമാണ് ഒരുക്കിയിരുന്നത്. രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെയായിരുന്നു ഭക്ഷ്യമേള. സമാപനയോഗത്തിൽ മുൻ എംഎൽഎ കെ സി രാജഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. പന്തളം ബ്ലോക്ക്‌ പഞ്ചായത്തംഗം രജിത കുഞ്ഞുമോൻ, കുളനട പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആർ മോപിൻദാസ്, മെഴുവേലി മെമ്പർ സെക്രട്ടറി എം ബിജുകുമാർ, മെഴുവേലി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രജനി അശോകൻ, അയണി സന്തോഷ് എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...