തിരുവനന്തപുരം : പോലീസിനെതിരെ അസഭ്യവര്‍ഷം നടത്തിയ വിതുരയിലെ സി പി എം പ്രാദേശിക നേതാവിനെതിരെ കേസ്. ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. വിതുര സ്വദേശിയായ സഞ്ജയന്‍ പോലീസുമായി തര്‍ക്കിക്കുന്നതിനിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.
കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സി കാറ്റഗറി പ്രദേശത്ത് ഓട്ടോ ഓടിയത് പോലീസ് തടഞ്ഞപ്പോഴാണ് തര്‍ക്കം ഉണ്ടായത്. ഷോ കാണിക്കരുതെന്നും പൊളിച്ചടുക്കും എന്നും പോലീസിനോട് സഞ്ജയന്‍ പറയുന്നത് ദൃശ്യങ്ങളിലുണ്ട്. ഈ ദൃശ്യങ്ങളാണ് സി പി എം നേതാവിനെതിരെയുള്ള പ്രധാന തെളിവായി ഉന്നയിക്കുന്നത്. എന്നാല്‍ എസ്.ഐ കച്ചവടക്കാരോടും ഡ്രൈവര്‍മാരോടും മോശമായി പെരുമാറിയെന്നും ഇത് ചോദ്യം ചെയ്യുകയാണ് താന്‍ ചെയ്തതെന്നുമാണ് സഞ്ജയന്റെ വാദം.