എസ്എഫ്ഐ നേതാവിന്റെ മർദനമേറ്റ വിദ്യാർഥിനിക്കെതിരെ കേസ് ; ഡിജിപി റിപ്പോർട്ട് തേടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എസ്എഫ്ഐ നേതാവിന്റെ മർദനമേറ്റ വിദ്യാർഥിനിക്കെതിരെ കേസെടുത്ത സംഭവത്തിൽ ‍ഡിജിപി റിപ്പോർട്ട് തേടി. പെൺകുട്ടിയുടെ പരാതിയിലാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയോട് ഡിജിപി റിപ്പോർട്ട് തേടിയത്. കടമ്മനിട്ട മൗണ്ട് സിയോൺ കോളജിലെ നിയമവിദ്യാർഥിനിക്കാണ് മർദനമേറ്റത്. ആറൻമുള പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസം ഇല്ലെന്നും നീതി കിട്ടണമെന്നും ആവശ്യപ്പെട്ട് ഡിജിപി, മുഖ്യമന്ത്രി എന്നിവർക്ക് പെൺകുട്ടി പരാതി നൽകിയിരുന്നു. ഇതിൻ്റെയടിസ്ഥാനത്തിൽ അടിയന്തിരമായി തുടർ നടപടി എടുക്കാൻ ജില്ലാ പോലീസ് മേധാവിക്ക് ഡിജിപി നിർദേശം നൽകുകയായിരുന്നു.

പത്തനംതിട്ട കടമ്മനിട്ട മൗണ്ട് സിയോണ്‍ കോളജില്‍ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി നൽകിയ വിദ്യാർഥിനിക്കെതിരെ ആറന്‍മുള പോലീസ് വീണ്ടും കേസെടുത്തിരുന്നു. സഹപാഠിയായ വിദ്യാര്‍ഥിയെ ജാതിപ്പേര് വിളിച്ചു എന്ന പരാതിയിലാണ് പട്ടികജാതി പട്ടികവർഗ സംരക്ഷണ നിയമപ്രകാരം കേസ് എടുത്തത്. പരാതിക്കാരിയായ പെണ്‍കുട്ടിയും സുഹൃത്തുമാണ് ഇതിലും പ്രതികള്‍. ഇതോടെ മൂന്ന് കേസിലാണ് മര്‍ദനമേറ്റ പെണ്‍കുട്ടിയെ പോലീസ് പെടുത്തിയത്. എസ്എഫ്ഐക്കാരാണ് രണ്ട് പരാതിക്കാരും. എസ്.എഫ്.ഐ. നേതാവ് ജെയ്സണ്‍ ആക്രമിച്ചു എന്ന പരാതിയില്‍ മൂന്നു ദിവസത്തിന് ശേഷമാണ് പോലീസ് കേസെടുത്തത്. പക്ഷെ മണിക്കൂറുകള്‍ക്കകം പരാതിക്കാരിക്ക് എതിരെ പോലീസ് കേസെടുത്താണ് ഇരട്ടത്താപ്പ്. മർദ്ദനമേറ്റ പെൺകുട്ടിക്ക് നീതി കിട്ടാൻ പോലീസ് സ്റ്റേഷൻ ഉപരോധിച്ച 10 യൂത്ത് കോൺഗ്രസ് – കെഎസ്‌യു നേതാക്കൾക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഇന്നലെ കേസെടുത്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട് ; അമേരിക്കയിലുടനീളം അനുസ്മരണച്ചടങ്ങുകൾ

0
ന്യൂയോർക്ക്: സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്. അമേരിക്കയിലുടനീളം വിപുലമായ അനുസ്മരണച്ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്....

വ്ലാദിമിർ പുടിൻ ഡൽഹിയിൽ ; പാലം വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം

0
ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ബ്രിക്സ് ഉച്ചകോടിയിലും ഉഭയകക്ഷി ചർച്ചകളിലും...

യെമനിലെ മോഖ തുറമുഖ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത് ഹൂത്തികൾ

0
സന: യെമനിലെ ചെങ്കടൽ തീരത്തുള്ള തന്ത്രപ്രധാനമായ മോഖ തുറമുഖ നഗരത്തിന്റെ നിയന്ത്രണം...

മൂന്നുമാസം കൊണ്ട് കുറഞ്ഞത് 21 കിലോ ; ആരോഗ്യനില വഷളായ പ്രതിക്ക് ജാമ്യം നൽകി...

0
ബോംബൈ: കസ്റ്റഡിയിൽ മൂന്ന് മാസത്തിനിടെ 21 കിലോ കുറഞ്ഞ പ്രതിക്ക് ജാമ്യം...