ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസ് : പ്രതികൾക്ക് 20 വർഷം കഠിന തടവ്

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ബെംഗളൂരുവിൽ ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്ത കേസിൽ പ്രതികൾക്ക് 20 വർഷം കഠിന തടവ്. ബെംഗളൂരു സൗത്ത് ഡിസ്ട്രിക്റ്റ് കോടതിയാണ് പ്രതികളായ ലോകേഷ്, ഗുരുപ്രസാദ് എന്നിവർക്ക് കഠിനശിക്ഷ വിധിച്ചത്. കേസിൽ ഇരയായ പെൺകുട്ടിക്ക് 5 ലക്ഷം രൂപ ധനസഹായം നൽകാനും കോടതി ഉത്തരവിട്ടു. പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തിലാണ് കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. 2020 ഒക്ടോബറിൽ കുദൂരു പോലീസ് സ്റ്റേഷന്റെ പരിധിയിലായിരുന്നു സംഭവം. പെൺകുട്ടിയെ ക്രൂരമായി ഉപദ്രവിച്ച പ്രതികൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ പരാതി ഉയർന്നതോടെ അതിവേഗം അന്വേഷണം പൂർത്തിയാക്കിയ കുദൂരു പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും കൃത്യമായ തെളിവുകളോടെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. തുടർന്ന് നടന്ന ദീർഘമായ വിചാരണ നടപടികൾക്കൊടുവിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.

ഒന്നാം പ്രതി ലോകേഷിന് 20 വർഷം കഠിന തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. കുറ്റകൃത്യത്തിൽ പങ്കുചേരുകയും ഒന്നാം പ്രതി പെൺകുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്ത രണ്ടാം പ്രതി ഗുരുപ്രസാദിന് 5 വർഷം തടവും അയ്യായിരം രൂപ പിഴയുമാണ് ശിക്ഷ. ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പഞ്ചാക്ഷരിയുടേതാണ് ഉത്തരവ്. ശാരീരികമായും മാനസികമായും അതിക്രമം നേരിട്ട പെൺകുട്ടിക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ അടിയന്തരമായി നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജമ്മു കശ്മീരിൽ സിഐഎസ്എഫ് ജവാൻ ഡ്യൂട്ടിക്കിടെ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ് മരിച്ചു

0
ശ്രീന​ഗ‍ർ: ജമ്മു കശ്മീരിൽ സിഐഎസ്എഫ് ജവാൻ ഡ്യൂട്ടിക്കിടെ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ്...

മുത്തങ്ങ സമരം : പോലീസ് മർദിച്ച മുൻ ഡയറ്റ് അധ്യാപകന് 12.5 ലക്ഷം രൂപ...

0
തിരുവനന്തപുരം: മുത്തങ്ങ സമരത്തിനിടെ പോലീസ് മർദ്ദനത്തിനിരയായ മുൻ ഡയറ്റ് അധ്യാപകൻ കെ....

അഭിജീത് ദിപ്‌കെ ഡൽഹിയിലേക്ക് ; സുരക്ഷാവലയത്തിൽ രാജ്യ തലസ്ഥാനം

0
മുംബൈ : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

ആഹാരം കഴിച്ച ശേഷം ബില്ല് ചോദിച്ചതിന് അടിപിടി ; റാന്നിയിലെ ഹോട്ടൽ സംഘര്‍ഷത്തിൽ കേസ്

0
റാന്നി: ആഹാരം കഴിച്ച ശേഷം ബില്ല് ചോദിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കം...