Thursday, April 10, 2025 12:29 pm

സു​ഹൃ​ത്തി​നെ വീ​ടു​ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേസ് ; പ്രതികള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : ലോ​ഡി​ങ്ങി​ന്റെ കൂ​ലി കു​റ​ഞ്ഞു​പോ​യെ​ന്ന്​ പ​റ​ഞ്ഞു സു​ഹൃ​ത്തി​നെ വീ​ടു​ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ളെ പ​ത്ത​നം​തി​ട്ട പോ​ലീ​സ് പി​ടി​കൂ​ടി. പ​ത്ത​നം​തി​ട്ട കു​മ്പ​ഴ മൈ​ലാ​ട് പാ​റ​മേ​പ്ര​ത്ത് മു​രു​പ്പേ​ൽ വീ​ട്ടി​ൽ സു​രേ​ഷി​നെ പു​ല്ല​രി​യാ​നു​പ​യോ​ഗി​ക്കു​ന്ന വെ​ട്ടി​രു​മ്പു​കൊ​ണ്ട് ത​ല​യി​ൽ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളും അ​യ​ൽ​വാ​സി​ക​ളു​മാ​യ ഇ​രു​പ്പ​ച്ചു​വ​ട്ടി​ൽ അ​നി​ൽ രാ​ജ് (45), പ​താ​ലി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ എ​സ്.​പി കു​ട്ട​പ്പ​ൻ(53) എ​ന്നി​വ​രാ​ണ് ഉ​പ​ദ്ര​വി​ച്ച​ത്. ഇ​വ​രെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മൈ​ലാ​ടു​പാ​റ​യി​ൽ​നി​ന്ന്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സു​രേ​ഷും പ്ര​തി​ക​ളും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ഒ​രു​മി​ച്ച് കൂ​ലി​പ്പ​ണി​ക​ൾ ചെ​യ്യു​ന്ന​വ​രു​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ചെ​യ്ത ജോ​ലി​യു​ടെ കൂ​ലി 1,000 രൂ​പ സു​രേ​ഷ് കൊ​ടു​ത്തി​ല്ല എ​ന്നാ​രോ​പി​ച്ച് ഇ​ന്ന​ലെ രാ​വി​ലെ മൈ​ലാ​ട് പാ​റ​യി​ൽ വെ​ച്ച് ഇ​വ​ർ ത​മ്മി​ൽ ത​ർ​ക്ക​മാ​യ​ത്. തു​ട​ർ​ന്ന് വീ​ട്ടി​ലേ​ക്ക് പോ​യ സു​രേ​ഷി​നെ ഉ​ച്ച​ക്ക്​ 12 ഓ​ടെ വീ​ട്ടു​മു​റ്റ​ത്ത് കി​ട​ന്ന വെ​ട്ടി​രു​മ്പെ​ടു​ത്ത് ത​ല​യ്ക്ക് പി​ന്നി​ൽ ഒ​ന്നാം പ്ര​തി വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു. സു​രേ​ഷ് വീ​ട്ടി​ൽ ഒ​റ്റ​ക്കാ​ണ് താ​മ​സം. ഭാ​ര്യ 11 വ​ർ​ഷം മു​മ്പ് പി​ണ​ങ്ങി പോ​യ​താ​ണ്. ഇ​യാ​ളു​ടെ മൊ​ഴി​പ്ര​കാ​രം കേ​സെ​ടു​ത്ത പ​ത്ത​നം​തി​ട്ട പോ​ലീ​സ് തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​യി​ലാ​ടു​പ​റ​യി​ൽ​നി​ന്ന്​ പ്ര​തി​ക​ളെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്ത് ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ക​യും ആ​യു​ധം ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. വി​ശ​ദ ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ചു. ഇ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വള്ളിക്കോട് ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന പാപ്പാന്മാരോട് പിണങ്ങി റോഡിലൂടെ ഓടി ; ഉടമയെത്തി...

0
പത്തനംതിട്ട : വള്ളിക്കോട്ടെ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ‘അയ്യപ്പൻ’ എന്ന ആന...

എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഹൃദയാഘാതം ; പൈലറ്റ് മരിച്ചു

0
ന്യൂഡൽഹി: വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഹൃദയാഘാതം മൂലം എയർ ഇന്ത്യ...

കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി വിധി

0
പത്തനംതിട്ട : കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനെന്ന്...

128 വർഷത്തിനു ശേഷം ഒളിമ്പിക്സിൽ ക്രിക്കറ്റ് തിരിച്ചെത്തുന്നു

0
ലൊസേൻ: 128 വർഷത്തിനു ശേഷം ക്രിക്കറ്റ് ഒളിമ്പിക്സിൽ തിരിച്ചെത്തുന്നു. 2028ലെ ലൊസാഞ്ചലസ്...