തളിപ്പറമ്പ് : മാർക്കറ്റിങ് കമ്പനിയിലെ സഹപ്രവർത്തകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ഇടുക്കി പഴയരികണ്ടം കഞ്ഞിക്കുഴിയിലെ വേലിക്കകത്ത് ഹൗസിൽ വി.എസ്.ഷെയ്സ് (28) ആണ് പിടിയിലായത്.
ഷെയ്സ് തളിപ്പറമ്പിൽ ജോലിചെയ്യുന്ന സമയത്ത് തിരുവനന്തപുരം സ്വദേശിനിയായ സഹപ്രവർത്തകയെ താമസസ്ഥലത്തുവെച്ചും മറ്റിടങ്ങളിൽവെച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തൊടുപുഴ സ്റ്റേഷൻ പരിധിയിൽ ഇതേ അന്യായക്കാരിയെ പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ തൊടുപുഴ പോലീസും നേരത്തേ മറ്റൊരു കേസെടുത്തിരുന്നു. തുടർന്ന് അറസ്റ്റിലായി 20 ദിവസത്തിലേറെ ജയിലിൽ ആയിരുന്നു.