Monday, July 7, 2025 12:51 pm

ഭാ​ര്യ​യെ കി​ണ​റ്റി​ല്‍ ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് ; ഭ​ര്‍​ത്താ​വി​ന് ജീ​വ​പ​ര്യ​ന്തം

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് മ​ദ്യ​പി​ച്ചെ​ത്തി ഭാ​ര്യ​യെ കി​ണ​റ്റി​ല്‍ ത​ള്ളി​യി​ട്ട് നെ​ഞ്ചി​ല്‍ ച​വി​ട്ടി വെ​ള്ള​ത്തി​ല്‍ മു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഭ​ര്‍​ത്താ​വി​ന് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും അ​ര​ല​ക്ഷം രൂ​പ പി​ഴ​യും. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ആ​റ് മാ​സം ക​ഠി​ന​ത​ട​വും അ​നു​ഭ​വി​ക്കേ​ണ്ടി വ​രും. ഭാ​ര്യ ബി​ന്ദു​വി​നെ (30) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ​ള്ളി​ക്ക​ത്തോ​ട് ആ​നി​ക്കാ​ട് ഇ​ല​മ്പ​ള്ളി പെ​ങ്ങാ​ന​ത്ത് കു​ട്ട​പ്പ​ന്‍ രാ​ജേ​ഷി​നെ​യാ​ണ് (42) ജി​ല്ല സെ​ഷ​ന്‍​സ് കോ​ട​തി (നാ​ല്) ജ​ഡ്​​ജി വി.​ബി. സു​ജ​യ​മ്മ ശി​ക്ഷി​ച്ച​ത്.

2015 മാ​ര്‍​ച്ച്‌ നാ​ലി​ന് ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ലാ​ണ് കേ​സി​ല്‍ വി​ധി​യു​ണ്ടാ​യ​ത്. നി​ര​ന്ത​രം മ​ദ്യ​പി​ച്ചെ​ത്തി ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ടു​ന്ന​ത് രാ​ജേ​ഷി​ന്‍റെ പ​തി​വാ​യി​രു​ന്നു. സം​ഭ​വ ​ദി​വ​സ​വും രാ​ജേ​ഷ് വീ​ട്ടി​ലെ​ത്തി ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ട്ടു. തു​ട​ര്‍​ന്ന്​ ഭാ​ര്യ​യെ ത​ള്ളി കി​ണ​റ്റി​ലി​ടു​ക​യാ​യി​രു​ന്നു. കി​ണ​റ്റി​ല്‍ ഇ​റ​ങ്ങി​യ​ശേ​ഷം രാ​ജേ​ഷ് ഭാ​ര്യ​യെ ച​വി​ട്ടി മു​ക്കി​പ്പി​ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന്​ സാ​ക്ഷി​ക​ള്‍ കോ​ട​തി​യി​ല്‍ മൊ​ഴി​ ന​ല്‍​കി.

പ്ര​ദേ​ശ​വാ​സി​ക​ളും പ്ര​തി​യു​ടെ അ​യ​ല്‍​വാ​സി​ക​ളും ഇ​യാ​ള്‍​ക്കെ​തി​രെ കോ​ട​തി​യി​ല്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. കേ​സി​ല്‍ 34 സാ​ക്ഷി​ക​ളെ പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗ​ത്തു​നി​ന്നും വി​സ്ത​രി​ച്ചു. 27 പ്ര​മാ​ണ​ങ്ങ​ള്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ. ഗി​രി​ജ ബി​ജു, അ​ഡ്വ. മ​ഞ്ജു മ​നോ​ഹ​ര്‍, അ​ഡ്വ. എം.​ആ​ര്‍. സ​ജ്‌​ന​മോ​ള്‍ എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ടെലിവിഷൻ റേറ്റിങ് കാണക്കാക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റത്തിന് ഒരുങ്ങി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം

0
ന്യൂഡൽഹി : ടെലിവിഷൻ റേറ്റിങ് കാണക്കാക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റത്തിന് ഒരുങ്ങിയിരിക്കുകയാണ് കേന്ദ്ര...

കേരള സർവകലാശാല ജോയിന്റ് രജിസ്ട്രാർ പി. ഹരികുമാറിനെ ചുമതലകളിൽ നിന്ന് മാറ്റി

0
തിരുവനന്തപുരം: കേരള സർവകലാശാല ജോയിന്റ് രജിസ്ട്രാർ പി. ഹരികുമാറിനെ ചുമതലകളിൽ നിന്ന്...

ആറാം ക്ലാസ് വിദ്യാർഥിക്ക് നേരേ ലൈംഗികാതിക്രമം ; പ്രതിക്ക്‌ ഒമ്പത് വർഷം കഠിനതടവും 85,000...

0
പത്തനംതിട്ട : ആറാം ക്ലാസ് വിദ്യാർഥിക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയ...

രണ്ടാഴ്ച്ചയ്ക്കുള്ളിൽ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി ഒഴിയുമെന്ന് ഡിവൈ ചന്ദ്രചൂഡ്

0
ന്യൂഡൽഹി : പരാമവധി രണ്ടാഴ്ച്ചയ്ക്കുള്ളിൽ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി ഒഴിയുമെന്ന്...