കൊച്ചി : വരാപ്പുഴ അപകടത്തിൽ പടക്കശാല ഉടമ ജെയ്‌സനെതിരെ നരഹത്യ കുറ്റമുൾപ്പെടെ ചുമത്തി കേസെടുത്തു. ഐ.പി.സി 308, 304 വകുപ്പുകൾ പ്രകാരവും കൂടാതെ എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പടക്കശാല പ്രവർത്തിച്ചിരുന്ന കെട്ടിട ഉടമക്കെതിരേയും കേസെടുത്തിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ ഏഴ് പേരിൽ മൂന്നുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഒരു കെട്ടിടത്തിന് മാത്രമാണ് ലൈസൻസുണ്ടായിരുന്നത് എന്നാണ് പോലീസ് നൽകുന്ന വിവരം. അനുമതിയില്ലാതെ പ്രവർത്തിച്ച കെട്ടിടത്തിലാണ് വലിയ തോതിൽ വെടിമരുന്ന് സൂക്ഷിച്ചിരുന്നതെന്നാണ് പോലീസ് പറയുന്നത്. ലൈസൻസി ഉടമയുടെ സഹോദരൻ ജെൻസനാണ് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലുള്ളത്. കെട്ടിടം ഇവരുടെ ബന്ധുവിന്‍റെതാണ്. ഈ ബന്ധുവിൽ നിന്നും വാടകക്ക് എടുത്ത കെട്ടിടത്തിലാണ് പടക്ക നിർമാണശാല പ്രവർത്തിച്ചിരുന്നത്. ബന്ധുവിന്‍റെ പേരിലും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് പടക്കനിർമാണശാലയിൽ വൻ സ്ഫോടനമുണ്ടായത്. ആൻസൺ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പടക്കശാലയിലാണ് സ്ഫോടനം നടന്നത്. ഇയാളുടെ ബന്ധുവായ ഡേവിസ് സ്ഫോടനത്തിൽ മരിച്ചു. പടക്കശാല കെട്ടിടം സ്ഫോടനത്തിൽ പൂർണമായും തകർന്നു. പ്രദേശത്തെ പത്തിൽ കൂടുതൽ വീടുകൾക്ക് കേടുപാടുണ്ടായിട്ടുണ്ട്. വൻ ശബ്ദത്തോടെയാണ് സ്ഫോടനം ഉണ്ടായതെന്നും ഭൂമികുലുക്കമാണെന്നാണ് കരുതിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി പറഞ്ഞു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.