മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതി 12 വർഷങ്ങൾക്ക് ശേഷം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിൽ പോയ പ്രതി 12 വർഷങ്ങൾക്ക് ശേഷം പിടിയിൽ. ഇന്റർപോളിന്റെ സഹായത്തോടെയാണ് വിഴിഞ്ഞം സ്വദേശി യഹിയ ഖാനെ പോലീസ് അറസ്റ്റ് ചെയ്തത്. ഷാർജയിൽ ഒളിവിൽ കഴിഞ്ഞ കാലയളവിൽ പ്രതി രണ്ടു തവണ വിവാഹം കഴിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. വിഴിഞ്ഞം സ്വദേശിയായ പ്രതി യഹ്‌യ ഖാൻ 2008ൽ പാത്രം വിൽപനക്കായാണ് കോട്ടയം പാലായിലെത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടി മാത്രം ഉണ്ടായിരുന്ന വീട്ടിൽ എത്തിയ യഹിയ ഖാൻ പെൺകുട്ടിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. വൈകാതെ തന്നെ പ്രതിയെ പോലീസ് പിടികൂടി. അറസ്റ്റിനു പിന്നാലെ ജാമ്യം നേടി പുറത്തിറങ്ങിയ യഹിയ ഖാൻ ഒളിവിൽ പോകുകയായിരുന്നു.

കേസിന്റെ വിചാരണ തുടങ്ങാൻ നിശ്ചയിച്ച 2012ലാണ് ഇയാൾ മുങ്ങിയ കാര്യം പോലീസ് അറിഞ്ഞത്. പുതിയ പാസ്‌പോർട്ട് സംഘടിപ്പിച്ച യഹിയ ഖാൻ യുഎഇയിലേക്കാണ് കടന്നത്. തുടർന്ന് പോലീസിനു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ എസ്.പി കെ. കാർത്തിക് പ്രത്യേക റിപ്പോർട്ട് സമർപ്പിച്ച് ഇൻറർപോൾ സഹായം തേടി. ഇക്കഴിഞ്ഞ ജനുവരിയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി യഹിയ ഖാനെ ഇൻറർപോൾ രാജ്യാന്തര കുറ്റവാളിയായി പ്രഖ്യാപിച്ചു. ഇൻർപോൾ ഷാർജയിൽ തടഞ്ഞുവച്ച പ്രതിയെ പാലാ ഡിവൈഎസ്പി കെ. സദൻ, പ്രിൻസിപ്പൽ എസ്‌ഐ വി.എൽ. ബിനു എന്നിവരടങ്ങുന്ന സംഘം ഷാർജയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സമരം ചെയ്യുന്ന വിദ്യാർത്ഥികൾ ക്ഷമയോടെ കാത്തിരിക്കണമെന്നും രാജ്യത്തെ ഭരണസംവിധാനങ്ങളിലും സർക്കാരിലും വിശ്വാസമർപ്പിക്കണമെന്നും ശിഖർ ധവാൻ

0
ദില്ലി: നീറ്റ്-യു.ജി പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ ഡൽഹി ജന്തർ മന്തറിലും രാജ്യത്തിന്‍റെ...

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം ; കേന്ദ്ര സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത സംബന്ധിച്ച്...

0
കൊച്ചി: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും കേന്ദ്ര...

നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന രണ്ട് പ്രതികളുടെ കൂടി ‌ആവശ്യം തള്ളി ഹൈക്കോടതി

0
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന രണ്ട് പ്രതികളുടെ കൂടി...

മുംബൈയിൽ സിജെപി സമരത്തിൽ പങ്കെടുത്തവർക്ക് പോലീസ് ഭീഷണി

0
മുംബൈ: മുംബൈയിൽ സിജെപി സമരത്തിൽ പങ്കെടുത്തവർക്ക് പോലീസ് ഭീഷണി. മുംബൈയിൽ സമരത്തിനിടെ...