കൊല്ലം: ഭക്ഷണപ്പൊതി വാങ്ങിവെക്കാത്തത് ചോദ്യം ചെയ്തയാളെ കുത്തി കൊലപ്പെടുത്തിയ കേസിൽപ്രതിക്ക് ജീവപര്യന്തം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കല്ലുവാതുക്കൽ ചിറക്കര കാഞ്ഞിരവിള പുത്തൻവീട്ടിൽ മണികണ്ഠക്കുറുപ്പിനെ (57) കൊലപ്പെടുത്തിയ കേസിൽ തിരുനെൽവേലി രാധാപുരം കാമരാജ് നഗർ സ്വദേശി മേഘനാഥൻ എന്ന 62 കാരനെയാണ് കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്‍ജി ജി.ഗോപകുമാർ ശിക്ഷ വിധിച്ചത്. 2020 ഡിസംബർ 20-ന് ഉച്ചയ്ക്ക് 2.30-ന് കൊല്ലം ക്യു.എ.സി. മൈതാനത്തോടു ചേർന്നുള്ള റോഡരികിൽവെച്ചാണ് മണികണ്ഠക്കുറുപ്പിനെ മേഘനാഥൻ കൊലപ്പെടുത്തിയത് . മേഘനാഥനും മണികണ്ഠക്കുറുപ്പും വിശ്രമിക്കുന്ന സ്ഥലത്ത് സന്നദ്ധസംഘടനകൾ പതിവായി പൊതിച്ചോറ് നൽകുമായിരുന്നു. അന്നത്തെ ദിവസം ഭക്ഷണപ്പൊതി വിതരണം ചെയ്തപ്പോൾ മേഘനാഥനു സമീപം മണികണ്ഠക്കുറുപ്പ് ഉണ്ടായിരുന്നില്ല. മടങ്ങിവന്നപ്പോൾ തനിക്കുവേണ്ടി പൊതി വാങ്ങിവയ്ക്കാഞ്ഞതെന്തെന്ന് മേഘനാഥനോടു ചോദിച്ച് കുറുപ്പ് ക്ഷുഭിതനാകുകയും, പരസ്യമായി ചോദ്യംചെയ്തതിന്റെ വിരോധത്തിൽ മേഘനാഥൻ സഞ്ചിയിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് മണികണ്ഠക്കുറുപ്പിന്റെ നെഞ്ചത്ത് കുത്തുകയായിരുന്നു. കൊല്ലം ഈസ്റ്റ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന എ.നിസാർ അന്വേഷിച്ച കേസിൽ പിന്നീട് സർക്കിൾ ഇൻസ്പെക്ടർ ബി.എം.ഷാഫിയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകരായ ആർ.സേതുനാഥ്, മിലൻ എം.മാത്യു, പി.ബി.സുനിൽ, ബി.ആമിന എന്നിവരും സഹായിയായി എസ്.െഎ. ആർ.പ്രദീപ്‌കുമാറും ഹാജരായി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1