കുടുംബ പ്രശ്നത്തിന്റെ പേരിൽ അപവാദ പ്രചാരണം നടത്തിയത് ചോദ്യം ചെയ്ത അയൽവാസികൾ തമ്മിൽ തല്ലി

For full experience, Download our mobile application:
Get it on Google Play

പുത്തൻവേലിക്കര: കുടുംബ പ്രശ്നത്തിന്റെ പേരിൽ അപവാദ പ്രചാരണം നടത്തിയത് ചോദ്യം ചെയ്ത അയൽവാസികൾ തമ്മിൽ തല്ലി. ആലുവ പുത്തൻ വേലിക്കരയിൽ 11ാം തിയതിയാണ് സംഭവം നടന്നത്. റോഡിൽ ഇറങ്ങി അസഭ്യ വർഷത്തോടെ തമ്മിൽ തല്ലുന്ന സ്ത്രീകളും ഇവരെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്ന പെൺമക്കളുടേയും അടക്കമുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. അപവാദ പ്രചാരണം ചോദിക്കാൻ ചെന്നതോടെയാണ് അയൽവാസികൾക്കിടയിൽ അടിപൊട്ടിയത്. സംഘർഷത്തിൽ ഏർപ്പെട്ടവരിൽ ഒരു സ്ത്രീ ഭിന്നശേഷിയുള്ള സ്ത്രീയാണ്. ഭിന്നശേഷിക്കാരിയായ യുവതിയുടെ ഭർത്താവാണ് തമ്മിലടിച്ചവരെ പിടിച്ച് മാറ്റി വിട്ടത്. എന്നാൽ സംഭവം നടന്ന അതേ ദിവസം തന്നെ ഇയാളെ അയൽവാസിയുടെ മകനും സുഹൃത്തുക്കളും വെട്ടിപ്പരിക്കേൽപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ ആറ് പേർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. പുത്തൻ വേലിക്കര സ്വദേശി ബിപിന്, ദീപു, ദീപ്തി, കുഞ്ഞുമേരി എന്നിവർ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തത്. പരസ്പരം വാക്കേറ്റത്തിനിടെ ഭിന്നശേഷിക്കാരിയായ സ്ത്രീയും അയൽവാസിയും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ആക്രോശത്തോടെ മുടിയിൽ അടക്കം ഇരുവരും പിടിച്ച് മർദ്ദനം ആരംഭിച്ചതോടെ ഒപ്പമുണ്ടായിരുന്ന യുവതികൾ പിടിച്ച് മാറ്റാനും ഇടയിൽ മർദ്ദിക്കുകയും ആയിരുന്നു. ഭിന്നശേഷിക്കാരിയായ യുവതിയുടെ ഭർത്താവിന് വെട്ടേറ്റ സംഭവത്തിലാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓൺലൈനായി ആൻഡ്രോയിഡ് ഉപകരണം ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് ചാണകം

0
ഗ്രേറ്റർ നോയിഡ : ഉത്തർപ്രദേശിൽ ഗ്രേറ്റർ നോയിഡ സ്വദേശിയായ യുവാവ് ഓൺലൈനായി...

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473...

0
ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത്...

ഇന്ത്യൻ ടീമിനൊപ്പം ചാറ്റ് ജിപിടിയും, മൂന്ന് ബ്രാൻഡുകളുമായി 130 കോടി രൂപയുടെ കരാരിൽ ഒപ്പിട്ട്...

0
മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ടൈറ്റിൽ സ്‌പോൺസറെ കണ്ടെത്താനാവാതെ കുഴങ്ങുകയാണ്...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ തന്റെ നിലപാടിൽ നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ തന്റെ നിലപാടിൽ നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി വി...