സുൽത്താൻ ബത്തേരി സ്റ്റേഷനിൽ നിന്ന് മോഷണം പോയ തൊണ്ടിമുതൽ സ്റ്റേഷന് സമീപത്തെ ഗോഡൗണിൽ നിന്ന് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിൽ നിന്ന് മോഷണം പോയ തൊണ്ടിമുതൽ കണ്ടെത്തി. സ്റ്റേഷന് സമീപത്തെ ഗോഡൗണിൽ നിന്നാണ് തൊണ്ടിമുതൽ കണ്ടെത്തിയത്. കേസിലെ പ്രതിയായ സീനിയർ സിവിൽ പോലീസ് ഓഫീസർ സബിത്ത് തന്നെയാണ് തൊണ്ടിമുതൽ സൂക്ഷിച്ചിരുന്ന സ്ഥലം പോലീസിന് കാണിച്ചുനൽകിയതെന്നാണ് വിവരം. സ്റ്റേഷനിൽ കോടതി തൊണ്ടിമുതലായി സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുടെ ഏഴ് ചാക്കുകളാണ് കാണാതായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സബിത്താണ് തൊണ്ടിമുതൽ സ്റ്റോർ റൂമിൽ നിന്ന് മാറ്റിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഒളിവിൽ പോയ സബിത്തിനെ എറണാകുളം കളമശേരിയിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

സബിത്തിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രാവിലെ 11 മണിയോടെ പ്രതിയെ സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കും. തൊണ്ടിമുതൽ എങ്ങനെ സ്റ്റേഷനിൽ നിന്ന് മാറ്റിയെന്നും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർഥ്യത്തിലേക്ക് : ഡി.പി.ആർ. തയ്യാറാക്കാൻ വിദഗ്ധരെ ഉൾപ്പെടുത്തി സമിതി...

0
തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ...

ട്രെയിൻ യാത്രക്കാരിയുടെ 3 പവൻ സ്വർണമാല മോഷ്ടിച്ചു ; അറസ്റ്റിലായതിന് പിന്നാലെ ജാമ്യത്തിലിറങ്ങി...

0
ആലപ്പുഴ : ട്രെയിനിൽ നിന്ന് യാത്രക്കാരിയുടെ 25 ഗ്രാം തൂക്കമുള്ള സ്വർണമാല...

ആറളത്ത് ജനവാസമേഖലയിൽ ഭീതി പടർത്തി കെഎം1 മോഴയാന ; മയക്കുവെടി ദൗത്യം ഇന്ന് മുതൽ

0
കണ്ണൂർ : ആറളത്ത് ജനവാസമേഖലയിൽ തുടർച്ചയായി ഭീഷണി സൃഷ്ടിക്കുന്ന കെഎം1 മോഴയാനയെ...

കറ്റാനം സ്കൂൾ പ്രതിസന്ധി ; തിങ്കളാഴ്ച ക്ലാസുകൾ തുടങ്ങാൻ നിർദേശം, ഇടപെടാതെ വിദ്യാഭ്യാസ വകുപ്പ്

0
ആലപ്പുഴ : ഫിറ്റ്നസ് നഷ്ടപ്പെട്ടതോടെ പ്രതിസന്ധിയിലായ ആലപ്പുഴ കറ്റാനം സെന്റ് സ്ഫീൻസ്...