കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ് : മുൻ മന്ത്രി വീണാ ജോർജിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻ മന്ത്രി വീണാ ജോർജിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. കേസിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘമാണ്(എസ്ഐടി) വീണാ ജോർജിൽനിന്ന് മൊഴിയെടുക്കുക. കെഎസ്‍യു പ്രവർത്തകർക്കെതിരേ വധശ്രമം ഉൾപ്പെടെ ചുമത്തിയ ഉദ്യോ​ഗസ്ഥരുടെ മൊഴിയും എസ്ഐടി രേഖപ്പെടുത്തും. കെഎസ്‍യു പ്രവർത്തകർക്കെതിരേ ​ഗുരുതര വകുപ്പുകളടക്കം ചുമത്താൻ നിർദേശം നൽകിയത് ആരാണെന്നത് എസ്ഐടി പരിശോധിക്കും. വീണാ ജോർജിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന മുഴുവൻ ഉദ്യോ​ഗസ്ഥരുടെയും മൊഴിയെടുക്കാനും നീക്കമുണ്ട്. നേരത്തേ വീണാ ജോർജിന്റെ ​ഗൺമാന്റെയും രണ്ട് പോലീസ് ഉദ്യോ​ഗസ്ഥരുടെയും മൊഴി എസ്ഐടി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 25-നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് അന്ന് മന്ത്രിയായിരുന്ന വീണാ ജോർജിനെതിരേ കെഎസ്‍യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്.

എന്നാൽ മാരകായുധങ്ങളുമായെത്തിയ കെഎസ്‍യു പ്രവർത്തകർ മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നായിരുന്നു ​ഗൺമാന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്‍യു ജില്ലാ പ്രസിഡന്റ് എംസി അതുൽ ഉൾപ്പെടെ അഞ്ചുപേർക്കെതിരേ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു. രണ്ടാഴ്ചയോളം ഇവർ റിമാൻഡിലായി. പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം കെഎസ്‍യു പ്രവർത്തകരുടെ പരാതിയിലാണ് സംഭവത്തിൽ എസ്ഐടി രൂപീകരിച്ച് അന്വേഷണം നടത്താൻ തീരുമാനിച്ചത്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളം, കര്‍ണാടക, തെലങ്കാന സർക്കാരുകള്‍ രാജിവെച്ചാൽ ഞാനും രാജിവെക്കാം ; ഹിമന്ത ബിശ്വ ശർമ്മ

0
ഗുവാഹത്തി : കേരളം, കർണാടകം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ...

ഇടുക്കിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായി തകർന്നു ; ആളപയാമില്ല

0
ഇടുക്കി : ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഗ്യാസ് സിലിണ്ടർ...

ആശുപത്രികളിലെ മരുന്ന് ക്ഷാമം: സഭയിൽ പ്രതിപക്ഷത്തെ പരിഹസിച്ച് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: ആരോഗ്യമേഖലയിലെ പ്രതിസന്ധി നിയമസഭയിൽ ഇന്ന് അടിയന്തര പ്രമേയമാക്കി ഉയർത്തി പ്രതിപക്ഷം....

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് സംസ്ഥാനത്ത് 22...