നാ​ഗ്പൂരിൽ മുസ്‍ലിം വാദ്യാർത്ഥിനികൾക്ക് പ്രവേശനം നിഷേധിച്ച സ്കൂൾ അധികൃതർക്കെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

നാ​ഗപൂർ: നാ​ഗ്പൂരിൽ മുസ്‍ലിം വാദ്യാർത്ഥിനികൾക്ക് പ്രവേശനം നിഷേധിച്ച സ്കൂൾ അധികൃതർക്കെതിരെ പോലീസ് കേസെടുത്തു. 2025-26 അധ്യായന വർഷത്തേക്ക് മുസ്‍ലിം സമുദായത്തിലെ പെൺകുട്ടികൾക്ക് പ്രവേശനം നൽകരുതെന്ന് നിർദേശിച്ചെന്ന പരാതിയെ തുടർന്നാണ് സിറ്റി പോലീസ് ഇവർക്കെതിരെ കേസെടുത്തത്.മെയ് 8-ന് ആറാം ക്ലാസ് പ്രവേശനത്തിനായി ഒരു കുട്ടിയുടെ കുടുംബം സ്കൂളിനെ സമീപിച്ചപ്പോൾ സീറ്റ് ഒഴിവില്ലെന്നാണ് സ്റ്റാഫ് അം​ഗം അനിത ആര്യ അവരോട് പറഞ്ഞത്. എന്നാൽ അസിസ്റ്റന്റ് ടീച്ചർ നടത്തിയ അന്വേഷണത്തിൽ മുസ്‍ലിം സമുദായത്തിൽ നിന്നുള്ള പെൺകുട്ടികളെ പ്രവേശിപ്പിക്കരുതെന്ന് സ്കൂൾ ട്രസ്റ്റി രാജേഷ് ലാൽവാനി നിർദേശം നൽകിയതായി കണ്ടെത്തി. തുടർന്ന് സംഭവം പ്രിൻസിപ്പലിനെ അറിയിക്കുകയും, അവർ വിദ്യാർഥിയുടെ കുടുംബത്തോടൊപ്പം പൊലീസിൽ പരാതി നൽകുകയും ചെയ്തു. മെയ് 13-ന് മഹാരാഷ്ട്ര സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിലേക്ക് അയച്ച പരാതിയെ തുടർന്നാണ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അന്വേഷണം നടത്തിയത്.

തുടർന്നുള്ള അന്വേഷണത്തിൽ മതവികാരം വ്രണപ്പെടുത്തുകയും കുടുംബത്തെ മാനസികമായി തളർത്തുകയും ചെയ്തതിന് മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. ഭാരതീയ ന്യായ് സംഹിത സെക്ഷൻ 299 പ്രകാരം ഏതെങ്കിലും വർഗത്തിൻ്റെ മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് അവരുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസ്. ഈ പ്രവർത്തി ഭരണഘടനാ മൂല്യങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമായി കണകാക്കി. സ്കൂൾ പിന്നീട് പ്രവേശന നടപടികൾ പുനരാരംഭിക്കുകയും ആവശ്യമായ രേഖകൾ സമർപ്പിക്കാൻ കുടുംബത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...