തിരുവനന്തപുരം : കേരളത്തില്‍ വന്‍തോതില്‍ കൂടുന്ന സൈബര്‍ കേസുകളിലെ അന്വേഷണത്തിനും നടപടിക്കുമായി ഗുജറാത്ത് മോഡലില്‍ തിരുവനന്തപുരത്ത് സൈബര്‍ കോ-ഓര്‍ഡിനേഷന്‍ സെന്‍റര്‍ സ്ഥാപിക്കും. ഗുജറാത്തില്‍ വളരെ ഫലപ്രദമായി നടക്കുന്ന സംവിധാനമാണിത്. ജനങ്ങള്‍ക്ക് സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് പരാതിപ്പെടാനും കേന്ദ്രസര്‍ക്കാരിന്‍റെ കോ- ഓര്‍ഡിനേഷന്‍ സെന്ററിന്‍റെ സഹായത്തോടെ പ്രതികളെ അതിവേഗം പിടികൂടാനുമുള്ള സംവിധാനമാണിത്.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എ.ഡി.ജി.പി തുമ്മല വിക്രമാണ് ഈ പദ്ധതി അവതരിപ്പിച്ചത്. ഗുജറാത്ത് മോഡല്‍ എന്ന് പുറത്തറിഞ്ഞാല്‍ വിവാദമാവുമെന്ന് ഭയന്ന് തെലങ്കാന മോഡല്‍ എന്നാണ് പോലീസ് പുറത്തു പറയുന്നത്. യോഗത്തില്‍ ഗുജറാത്ത് മോഡല്‍ കോ-ഓര്‍ഡിനേഷന്‍ സെന്ററിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്തത്. ഇതേക്കുറിച്ച് പഠിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം ഉടന്‍ ഗുജറാത്തിലേക്ക് പോവും.
സൈബര്‍ കേസുകളിലെ നടപടി ശക്തിപ്പെടുത്താനാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥുടെ യോഗത്തിലെ തീരുമാനം. മുപ്പത് ഉദ്യോഗസ്ഥര്‍ക്ക് സൈബര്‍ സുരക്ഷയില്‍ പരിശീലനം നല്‍കി കോ- ഓര്‍ഡിനേഷന്‍ സെന്ററില്‍ നിയമിക്കും. 1930 എന്ന കേന്ദ്ര ഹെല്‍പ്പ്ലൈനില്‍ വിളിച്ചാലുടന്‍ സഹായം ലഭ്യമാക്കും. പരാതികള്‍ വേഗത്തില്‍ രജിസ്റ്റര്‍ ചെയ്യാനും കേന്ദ്രസര്‍ക്കാരിന്‍റെ കോ-ഓര്‍ഡിനേഷന്‍ സെന്ററുമായി ചേര്‍ന്ന് പ്രതികളെ കണ്ടെത്താനും ഇത് സഹായിക്കും. ജനങ്ങള്‍ക്ക് സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് കൂടുതല്‍ അവബോധം നല്‍കും. യോഗത്തില്‍ സൈബര്‍ ഓപ്പറേഷന്‍സ് എ.ഡി.ജി.പി തുമ്മല വിക്രം തെലങ്കാന മോഡല്‍ പദ്ധതി അവതരിപ്പിച്ചു. സൈബര്‍ തട്ടിപ്പുകള്‍ക്കെതിരേ നടപടികള്‍ ശക്തമാക്കുമെന്നും പ്രത്യേക പദ്ധതിയുണ്ടാക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി.
സംസ്ഥാനത്തു സൈബര്‍ കുറ്റകൃത്യങ്ങള്‍ 2 വര്‍ഷത്തിനിടെ ഇരട്ടിയായിട്ടുണ്ട്. 815 കേസുകളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. 2020 ല്‍ ഇതു 426 ആയിരുന്നു. 7 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും കഴിഞ്ഞ വര്‍ഷമാണ്. സൈബര്‍ കുറ്റകൃത്യങ്ങളുടെ ഇരകളാകുന്ന കുട്ടികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. കേരള പോലീസിന്‍റെ ഡിജിറ്റല്‍ ഡീ അഡിക്‌ഷന്‍ കേന്ദ്രങ്ങള്‍ അടുത്ത മാസത്തോടെ പ്രവര്‍ത്തനം തുടങ്ങും. ആദ്യഘട്ടത്തില്‍ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാകും കേന്ദ്രങ്ങള്‍ തുടങ്ങുക. കുട്ടികള്‍ക്കായി പോലീസിന്‍റെ നേതൃത്വത്തില്‍ ഇത്തരമൊരു സംരംഭം രാജ്യത്ത് ആദ്യമാണ്.
വിവിധ ജില്ലകളില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസുകളും നഗ്നചിത്രങ്ങളും മറ്റും ചോര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വ്യാജ അക്കൗണ്ടുകള്‍ വഴിയുള്ള തട്ടിപ്പുകളും വര്‍ധിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പരാതികള്‍ ലഭിക്കാത്ത കേസുകള്‍ കൂടെ ചേര്‍ത്താല്‍ എണ്ണം വീണ്ടും കുത്തനെ കൂടും. പരാതികളില്‍ നടപടിയില്ലാത്തതും മാനഹാനിയും പലരേയും പരാതി നല്‍കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നുമുണ്ട്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.