ക​ട​മ്മ​നി​ട്ട പ​ട​യ​ണിക്ക് തു​ട​ക്കം ; പ​ത്താ​മു​ദ​യ​ദി​ന​മാ​യ 23ന് ​പ​ക​ൽ​പ​ട​യ​ണി​യും കൊ​ട്ടി​ക്ക​യ​റ്റും നടക്കും

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : പ​ത്തു​നാ​ൾ നീ​ളു​ന്ന ക​ട​മ്മ​നി​ട്ട പ​ട​യ​ണി​ക്ക്​ തു​ട​ക്കം കു​റി​ച്ച്​ ഓ​ല​ച്ചൂ​ട്ടി​ലേ​ക്ക് അ​ഗ്നി​​ പ​ക​ർ​ന്നു. ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ​ട​യ​ണി​ക​ള​ത്തി​ൽ ദി​വ​സ​ങ്ങ​​ളോ​ളം ക​ര​ദേ​വ​ത​യു​ടെ മു​ന്നി​ൽ കോ​ല​ങ്ങ​ൾ ക​ളം നി​റ​ഞ്ഞാ​ടും. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ചൂ​ട്ടു​വെ​പ്പി​നു​ള്ള ചൂ​ട്ട്, നാ​ളി​കേ​രം, അ​ക്ഷ​തം എ​ന്നി​വ പാ​ര​മ്പ​ര്യ അ​വ​കാ​ശി​ക​ളാ​യ ഐ​ക്കാ​ട്ട് കു​ടും​ബ​ക്കാ​ർ കാ​വി​ൽ എ​ത്തി​ച്ചു. രാ​ത്രി ഒ​മ്പ​തി​ന് ക്ഷേ​ത്ര മേ​ൽ​ശാ​ന്തി ബി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി ശ്രീ​കോ​വി​ലി​ൽ​നി​ന്നു ചൂ​ട്ടു​ക​റ്റ​യി​ലേ​ക്ക് അ​ഗ്നി​പ​ക​ർ​ന്ന് പ​ട​യ​ണി ആ​ശാ​ൻ ക​ട​മ്മ​നി​ട്ട പ്ര​സ​ന്ന​കു​മാ​റി​ന്​ എ​ത്തി​ച്ചു​ന​ൽ​കി. ആ​ശാ​ൻ ഏ​റ്റു​വാ​ങ്ങി പി​ന്നോ​ട്ടി​റ​ങ്ങി ക​ള​ത്തി​ലെ ക​ല്ലി​ൽ വെ​ച്ചു.

തു​ട​ർ​ന്ന് പ​ട​യ​ണി ആ​ശാ​ൻ പ​ച്ച​ത്ത​പ്പ് കൊ​ട്ടി​വി​ളി​ച്ച് ഭ​ഗ​വ​തി​യെ ക​ള​ത്തി​ലേ​ക്കി​റ​ക്കി. ഐ​ക്കാ​ട്ട് കു​ടും​ബ​ക്കാ​ര​ണ​വ​ർ രാ​ധാ​കൃ​ഷ്ണ​കു​റു​പ്പ് തേ​ങ്ങ മു​റി​ച്ച് അ​തി​ൽ തു​ള​സി പൂ​വും അ​ക്ഷ​ത​വും ഇ​ട്ടു. മേ​ൽ​ശാ​ന്തി രാ​ശി നോ​ക്കി പ​ത്തു​നാ​ൾ നീ​ളു​ന്ന പ​ട​യ​ണി​ക്കാ​ല​ത്തി​ന്‍റെ ഫ​ലം പ​റ​ഞ്ഞു. മൂ​ന്നാം ദി​വ​സ​മാ​യ ബു​ധ​നാ​ഴ്ച പ​ച്ച​ത്ത​പ്പി​ൽ​നി​ന്നും കാ​ച്ചി​മു​റു​ക്കി​യ ത​പ്പി​ലേ​ക്കും പ​ഞ്ച​വ​ർ​ണ​ത്തി​ലേ​ക്കും മാ​റി പാ​ള​ക്കോ​ല​ങ്ങ​ളു​ടെ എ​ഴു​തി​ത്തു​ള്ള​ൽ തു​ട​ങ്ങി. രാ​ത്രി 11 മു​ത​ലാ​ണ് പ​ട​യ​ണി. പ​ത്താ​മു​ദ​യ​ദി​ന​മാ​യ 23ന് ​പ​ക​ൽ​പ​ട​യ​ണി​യും കൊ​ട്ടി​ക്ക​യ​റ്റും ന​ട​ക്കും. അ​തോ​ടെ മ​ധ്യ​തി​രു​വി​താം​കൂ​റി​ന്റെ പ​ട​യ​ണി​ക്കാ​ലം ക​ട​മ്മ​നി​ട്ട​ക്കാ​വി​ൽ സ​മാ​പി​ക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്ര നിർമാണത്തിൽ ഏവരുടെയും കൂട്ടായ പരിശ്രമം അനിവാര്യം; രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതിയുടെ സന്ദേശം

0
ന്യൂഡൽഹി: 80-ാം സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി...

പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനും മരുമകന്‍ ടി.എ.അരുണിനും എതിരെ വ്യാജ പീഡന പരാതി...

0
ബെഗളൂരു: തൃശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനും മരുമകന്‍ ടി.എ.അരുണിനും...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം : പ്രതിക്ക് തടവും പിഴയും വിധിച്ച്‌ പത്തനംതിട്ട...

0
പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് ബന്ധം സ്ഥാപിക്കുകയും...