എളുപ്പത്തില്‍ ദഹിക്കുന്ന നാരുകള്‍ അടങ്ങിയ കിഴങ്ങ് വര്‍ഗമാണ് കൂവകിഴങ്ങ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഇത് ഏറെ ഉത്തമമാണ്. ഉദരരോഗങ്ങള്‍ക്ക് ഇത് മികച്ച ഔഷധം കൂടിയാണ്. കൂവയുടെ പ്രജനനം കിഴങ്ങു വഴിയാണ് നടക്കുന്നത്. ഒരു മുളയെങ്കിലും ഉള്ള ആരോഗ്യമുള്ള കിഴങ്ങാണ് വിത്തിനു വേണ്ടി ഉപയോഗിക്കേണ്ടത്. കിളച്ച് ഒരുക്കിയ സ്ഥലത്ത് തിട്ടകളിൽ 50* 30 സെൻറീമീറ്റർ അകലത്തിൽ വിത്തുകൾ നടാം. നടുമ്പോൾ മുളയുടെ ഭാഗം മുകളിലേക്ക് ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഓരോ വിത്തുകളും അല്പം ചാണകം കൊണ്ട് പൊതിഞ്ഞതിനുശേഷം ഇലകൾ കൊണ്ട് മൂടി ഇടാം. ഇവയുടെ ഇടയിൽ കൂടി കുടി നാമ്പുകൾ പുറത്തേക്കു വരും. കള വരുന്നത് കൃത്യസമയങ്ങളിൽ കളഞ്ഞിരിക്കണം. കളകൾ നീക്കം ചെയ്താൽ മണ്ണ് വെട്ടി കയറ്റി പുത ഇട്ടു കൊടുക്കണം. അടിവളമായി ഹെക്ടറൊന്നിന് 10 ടൺ മേൽവളമായി 5 ടൺ കമ്പോസ്റ്റോ കാലിവളമോ നൽകണം. അതല്ലെങ്കിൽ മേൽവളമായി 2 ടൺ കോഴി വളവും ചകിരിച്ചോർ കമ്പോസ്റ്റും നൽകാം. ഇതോടൊപ്പം ഒരു ടൺ വീതം ചാരവും നൽകാം. ഏകദേശം ഏഴു മാസം കഴിഞ്ഞാൽ ഇത് വിളവെടുക്കാം. ഇല കൊഴിയുന്നതാണ് വിളവെടുക്കുന്നതിന്റെ പ്രാഥമിക ലക്ഷണം.