കൂവക്കിഴങ്ങ് എളുപ്പത്തിൽ കൃഷി ചെയ്യാം

For full experience, Download our mobile application:
Get it on Google Play

എളുപ്പത്തില്‍ ദഹിക്കുന്ന നാരുകള്‍ അടങ്ങിയ കിഴങ്ങ് വര്‍ഗമാണ് കൂവകിഴങ്ങ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഇത് ഏറെ ഉത്തമമാണ്. ഉദരരോഗങ്ങള്‍ക്ക് ഇത് മികച്ച ഔഷധം കൂടിയാണ്. കൂവയുടെ പ്രജനനം കിഴങ്ങു വഴിയാണ് നടക്കുന്നത്. ഒരു മുളയെങ്കിലും ഉള്ള ആരോഗ്യമുള്ള കിഴങ്ങാണ് വിത്തിനു വേണ്ടി ഉപയോഗിക്കേണ്ടത്. കിളച്ച് ഒരുക്കിയ സ്ഥലത്ത് തിട്ടകളിൽ 50* 30 സെൻറീമീറ്റർ അകലത്തിൽ വിത്തുകൾ നടാം. നടുമ്പോൾ മുളയുടെ ഭാഗം മുകളിലേക്ക് ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ഓരോ വിത്തുകളും അല്പം ചാണകം കൊണ്ട് പൊതിഞ്ഞതിനുശേഷം ഇലകൾ കൊണ്ട് മൂടി ഇടാം. ഇവയുടെ ഇടയിൽ കൂടി കുടി നാമ്പുകൾ പുറത്തേക്കു വരും. കള വരുന്നത് കൃത്യസമയങ്ങളിൽ കളഞ്ഞിരിക്കണം. കളകൾ നീക്കം ചെയ്താൽ മണ്ണ് വെട്ടി കയറ്റി പുത ഇട്ടു കൊടുക്കണം. അടിവളമായി ഹെക്ടറൊന്നിന് 10 ടൺ മേൽവളമായി 5 ടൺ കമ്പോസ്റ്റോ കാലിവളമോ നൽകണം. അതല്ലെങ്കിൽ മേൽവളമായി 2 ടൺ കോഴി വളവും ചകിരിച്ചോർ കമ്പോസ്റ്റും നൽകാം. ഇതോടൊപ്പം ഒരു ടൺ വീതം ചാരവും നൽകാം. ഏകദേശം ഏഴു മാസം കഴിഞ്ഞാൽ ഇത് വിളവെടുക്കാം. ഇല കൊഴിയുന്നതാണ് വിളവെടുക്കുന്നതിന്റെ പ്രാഥമിക ലക്ഷണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...